മുംബൈ : ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട മയക്കുമരുന്ന് കേസിന്‍റെ അന്വേഷണത്തിൽ ഉൾപ്പെട്ടിരുന്ന നാർകോട്ടിക് കണ്‍ട്രോൾ ബ്യൂറോയിലെ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌തു. വി വി സിങ്, ആശിഷ് രഞ്ജൻ പ്രസാദ് എന്നിവര്‍ക്കെതിരെയാണ് അച്ചടക്ക നടപടി.
ആര്യൻ ഖാനെതിരായ മയക്കുമരുന്ന് കേസ് : അന്വേഷണ സംഘത്തിലെ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ - ആര്യൻ ഖാൻ ഉൾപ്പെട്ട അന്വേഷണ സംഘത്തിലെ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ
ഉദ്യോഗസ്ഥർ കേസിൽ സംശയാസ്‌പദമായ ഇടപെടൽ നടത്തി എന്ന കണ്ടെത്തലിനെത്തുടർന്നാണ് നടപടി
![ആര്യൻ ഖാനെതിരായ മയക്കുമരുന്ന് കേസ് : അന്വേഷണ സംഘത്തിലെ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ Two Mumbai NCB officials suspended in Aryan Khan case Aryan Khan case Aryan Khan drug case ആര്യൻ ഖാൻ ഉൾപ്പെട്ട മയക്കുമരുന്ന് കേസ് ആര്യൻ ഖാൻ ഉൾപ്പെട്ട അന്വേഷണ സംഘത്തിലെ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ ആര്യൻ ഖാൻ കേസിലെ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15011436-170-15011436-1649863261052.jpg)
ആര്യൻ ഖാൻ ഉൾപ്പെട്ട മയക്കുമരുന്ന് കേസ്; അന്വേഷണ സംഘത്തിലെ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ
ഇരുവരും മയക്കുമരുന്ന് കേസിൽ സംശയാസ്‌പദമായ ഇടപെടൽ നടത്തി എന്ന് എൻ.സി.ബിയുടെ വിജിലൻസ് സംഘം കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് നടപടി സ്വീകരിച്ചത്. 2021 ഒക്‌ടോബർ മൂന്നിന് മുംബൈയിലെ ആഡംബര കപ്പലിൽ നടത്തിയ പരിശോധനയിലാണ് ആര്യൻ ഖാൻ ഉൾപ്പടെ 20 പേർ അറസ്റ്റിലായത്.