കേരളം

kerala

ETV Bharat / bharat

കോവോവാക്സ്, കോര്‍ബെവാക്‌സ് ; രാജ്യത്ത് 2 കൊവിഡ് വാക്‌സിനുകള്‍ക്ക് കൂടി അംഗീകാരം - അടിയന്തര ഉപയോഗത്തിന് ഇന്ത്യയില്‍ അനുമതി ലഭിച്ച കോവിഡ് വാക്സിനുകള്‍

കൊവിഡ് പ്രതിരോധത്തിന് ശക്തിപകര്‍ന്ന് രണ്ട് വാക്‌സിനുകള്‍ക്കുകൂടി രാജ്യത്ത് അംഗീകാരം

covid vaccines approved in India  covid drugs approved in India  അടിയന്തര ഉപയോഗത്തിന് ഇന്ത്യയില്‍ അനുമതി ലഭിച്ച കോവിഡ് വാക്സിനുകള്‍  ഇന്ത്യയില്‍ അംഗീകാരം ലഭിച്ച കോവിഡ് മരുന്ന്
രാജ്യത്ത് രണ്ട് കോവിഡ് വാക്സിനുകള്‍ക്കുകൂടി അംഗീകാരം

By

Published : Dec 28, 2021, 1:44 PM IST

Updated : Dec 28, 2021, 2:22 PM IST

ന്യൂഡല്‍ഹി : രാജ്യത്ത് രണ്ട് പുതിയ കൊവിഡ് വാക്‌സിനുകള്‍ക്കുകൂടി അംഗീകാരം. കോവോവാക്‌സ്,കോര്‍ബെവാക്‌സ് എന്നിവയ്ക്കാണ് അംഗീകാരം. പൂനെ ആസ്ഥാനമായുള്ള സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്നതാണ് കോവോവാക്സ്. ഹൈദരാബാദ് ആസ്ഥാനമായിട്ടുള്ള ബയോളജിക്കല്‍ ഇ യുടേതാണ് കോര്‍ബെവാക്‌സ്.

സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (CDSCO) ആണ് ഈ വാക്‌സിനുകളുടെ അടിയന്തര ഉപയോഗത്തിന് അംഗീകാരം നല്‍കിയത്. കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നായ മോള്‍നുപിറവിറിന്‍റെ നിയന്ത്രിയ ഉപയോഗത്തിനും സി.ഡി.എസ്.സി.ഒ (CDSCO) അനുമതി നല്‍കി.

ALSO READ:ജനുവരിയോടെ രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്ന് വിദഗ്ദ്ധര്‍

ഒറ്റ ദിവസത്തില്‍ രണ്ട് വാക്‌സിനുകള്‍ക്കും ഒരു മരുന്നിനും സി.ഡി.എസ്.സി.ഒ അനുമതി നല്‍കിയത് കൊവിഡ് പ്രതിരോധത്തിന് ശക്തി പകരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.മന്‍സൂഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.

ആന്‍റി വൈറല്‍ മരുന്നായ മോള്‍നുപിറവിര്‍ രാജ്യത്തെ പതിമൂന്ന് കമ്പനികള്‍ ഉത്പാദിപ്പിക്കും. കൊവിഡ് രോഗം മൂര്‍ഛിച്ച് കൊണ്ടിരിക്കുന്ന പ്രായപൂര്‍ത്തിയായവരുടെ ചികിത്സയ്ക്കാണ് ഈ മരുന്ന് ഉപയോഗിക്കുക.

രണ്ട് എണ്ണത്തിന് കൂടി അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചതോടെ രാജ്യത്ത് പ്രാബല്യത്തിലായ വാക്‌സിനുകളുടെ എണ്ണം എട്ടായി. കോര്‍ബെവാക്സ് കൊവിഡിനെതിരായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആര്‍.ബി.ഡി പ്രോട്ടീന്‍(RBD protein) സബ് യൂണിറ്റ് വാക്‌സിനാണ്.

ഇതോടുകൂടി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വാക്‌സിനുകളുടെ എണ്ണം മൂന്നായി. അമേരിക്കന്‍ ബയോടെക്നോളജി കമ്പനിയായ നൊവാവാക്സിന്‍റെ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കൊവാവാക്‌സ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിച്ചത്.

Last Updated : Dec 28, 2021, 2:22 PM IST

ABOUT THE AUTHOR

...view details