ശ്രീനഗര്‍: ജമ്മുകശ്‌മീരിലെ ശ്രീനഗറില്‍ രണ്ട് ഭീകരരെ ഏറ്റുമുട്ടലില്‍ സുരക്ഷ സേന വധിച്ചു. ഇന്ന് പുലര്‍ച്ചെയാണ് (30.03.2022) സിര്‍പിഎഫ് ജമ്മുകശ്മീര്‍ പൊലീസിന്‍റെ സംയുക്ത സംഘവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. ശ്രീനഗറിലെ റെയിന്‍വാരി ഭാഗത്ത് തീവ്രവാദികളുടെ സാന്നിധ്യം ഉണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് തെരച്ചില്‍ ആരംഭിക്കുകയായിരുന്നുവെന്ന് ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു
കൊല്ലപ്പെട്ട ഭീകരരുടെ വിവരങ്ങള്‍ തേടിവരികയാണെന്ന് പൊലീസ് അറിയിച്ചു. ഇവരില്‍ നിന്ന് സ്ഫോടക വസ്‌തുക്കളും ആയുധങ്ങളും പിടിച്ചെടുത്തു. കൊല്ലപ്പെട്ട ഭീകരവാദികള്‍ ലഷ്‌കര്‍ ഇ ത്വയ്യിബയില്‍ പെട്ടവരാണെന്നും പൊലീസ് അറിയിച്ചു.
ശ്രീനഗറില്‍ രണ്ട് ലഷ്‌കര്‍ ഇ ത്വയ്യിബ ഭീകരരെ സുരക്ഷ സേന വധിച്ചു - ലഷ്കര്‍ ഇ തോയിബ കശ്മീരില്‍
ഇന്ന് പുലര്‍ച്ചെയാണ് ശ്രീനഗറിലെ റെയിന്‍വാരിയില്‍ സുരക്ഷ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്.
ശ്രീനഗറില്‍ രണ്ട് ലഷ്‌കര്‍ ഇ തോയിബ ഭീകരരെ സുരക്ഷ സേന വധിച്ചു
കൊല്ലപ്പെട്ട ഒരു ഭീകരന്‍ തദ്ദേശിയനാണെന്നാണ് കശ്മീര്‍ സോണ്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ വിജയ് കുമാര്‍ പറഞ്ഞു. ഇയാള്‍ മാധ്യമ സ്ഥാപനത്തിന്‍റെ തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ചിരുന്നു. മാധ്യമ സ്ഥാപനങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡ് ഭീകരവാദികള്‍ ദുരുപയോഗിക്കുന്നതിന്‍റെ ഉദാഹരണമാണ് ഇതെന്നും വിജയ് കുമാര്‍ പറഞ്ഞു.
ALSO READ:മുൻ നിലപാടില്‍ ഉറച്ച് ദിലീപ്; ചോദ്യം ചെയ്യൽ 2 ദിവസമായി 16.5 മണിക്കൂർ നീണ്ടു