ചെന്നൈ:ചെന്നൈയിൽ രണ്ട് പുതിയ കൊവിഡ് ക്ലസ്‌റ്ററുകൾ കൂടി. നഗരത്തിലെ ഷോളിംഗനല്ലൂർ, കിൽപോക്ക് എന്നീ പ്രദേശങ്ങളാണ് കൊവിഡ് ക്ലസ്‌റ്ററുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കിൽപോക്കിൽ ഓഗസ്റ്റ് രണ്ടിന് നടന്ന മപരമായ ഒത്തുചേരലിൽ കൊവിഡ് വാക്‌സിൻ സ്വീകരിച്ചവരും കുട്ടികളുമുൾപ്പെടെ നിരവധി പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൂടാതെ 47കാരിയായ സ്‌ത്രീ കൊവിഡ് ബാധിച്ച് മരണപ്പെടുകയുണ്ടായി. ഏകദേശം 300ഓളം പേർ ക്ഷേത്രത്തിൽ ഒത്തുചേർന്നതായും ക്ഷേത്രഭാരവാഹികളടക്കം നിരവധി പേർക്ക് കൊവിഡ് ബാധിച്ചതയും ആരോഗ്യമന്ത്രാലയം പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ജെ രാധാകൃഷ്ണൻ അറിയിച്ചു.
അതേസമയം ഷോളിംഗനല്ലൂരിൽ 398 സാമ്പിളുകൾ പരിശോധിച്ചതിൽ 23 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരിൽ നാല് പേർ ആദ്യഡോസും 11 പേർ രണ്ട് ഡോസും വാക്‌സിൻ സ്വീരിച്ചവരാണ്. രോഗബാധിതരിൽ ഒരു വയസിനും പത്ത് വയസിനും ഇടയിലുള്ള കുട്ടികളെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചായും അദ്ദേഹം വ്യക്തമാക്കി.