കിനൗര്‍ (ഹിമാചല്‍ പ്രദേശ്): പ്രകൃതിദുരന്തങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പുകളുമായി കിനൗര്‍ ജില്ലാഭരണകൂടം. ജില്ലയില്‍ ഉരുള്‍പൊട്ടലിന് സാധ്യതയുള്ള പ്രദേശങ്ങളില്‍ രണ്ട് മുന്‍കരുതല്‍ സംവിധാനം സ്ഥാപിച്ചു. തുടര്‍ച്ചയായുണ്ടാകുന്ന ഉരുള്‍പൊട്ടലിലും മറ്റും വന്‍ നാശനഷ്‌ടം സംഭവിക്കുന്നത് തടയാനാണ് പുതിയ നടപടി.
പുതിയ സംവിധാനത്തിലൂടെ വരാനിരിക്കുന്ന പ്രകൃതി ദുരന്തങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ കൃത്യസമയത്ത് പ്രദേശവാസികള്‍ക്ക് കൈമാറാന്‍ സാധിക്കും. ഐഐടി മന്‍ഡിയുടെ കീഴിലാണ് ഉപകരണം നിര്‍മ്മിച്ചത്. വരുന്ന മഴക്കാലത്ത് മുന്‍കരുതല്‍ സംവിധാനം കൂടുതല്‍ ഫലപ്രദമാകുമെന്ന വിലയിലുത്തലിലാണ് ജില്ല ഭരണകൂടം.