മുംബൈ:പക്ഷിയുടെ ജീവൻ രക്ഷിക്കാൻ കാറിൽ നിന്നിറങ്ങിയ കാറുടമയ്ക്കും ഡ്രൈവർക്കും മറ്റൊരു കാറിടിച്ച് ദാരുണാന്ത്യം. മുംബൈയിലെ ബാന്ദ്ര-വർളിയിലെ സി-ലിങ്ക് റോഡിലാണ് അപകടം നടന്നത്. പക്ഷിയുടെ ജീവൻ രക്ഷിക്കാൻ കാറുടമ അമർ മനീഷ് ജരിവാലയും ഡ്രൈവറും കാറിൽ നിന്നിറങ്ങിയപ്പോൾ പിറകെ വന്ന കാർ ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
പക്ഷിയുടെ ജീവൻ രക്ഷിക്കാൻ കാറിൽ നിന്നിറങ്ങി; പിറകിൽ വന്ന കാർ ഉടമയെയും ഡ്രൈവറെയും ഇടിച്ചുതെറിപ്പിച്ചു, ദാരുണാന്ത്യം - മുംബൈ ബാന്ദ്ര വർളി സി ലിങ്ക് റോഡ്
പക്ഷിയുടെ ജീവൻ രക്ഷിക്കാൻ കാറുടമ അമർ മനീഷ് ജരിവാലയും ഡ്രൈവറും കാറിൽ നിന്നിറങ്ങിയപ്പോൾ പിറകെ വന്ന കാർ ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
പക്ഷിയുടെ ജീവൻ രക്ഷിക്കാൻ കാറിൽ നിന്നിറങ്ങി; പിറകിൽ വന്ന കാർ ഉടമയെയും ഡ്രൈവറെയും ഇടിച്ചുതെറിപ്പിച്ചു
അമർ മനീഷ് ജരിവാല സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയിലിരിക്കെ അദ്ദേഹം മരിച്ചു. മെയ് 30ന് നടന്ന അപകടത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുകയാണ്.