ബെംഗളൂരു: കര്‍ണാടകയിലെ ഹുലിമാവുവില്‍ രണ്ട് മലയാളികളെ ലഹരി മരുന്നുമായി പൊലീസ് അറസ്റ്റ് ചെയ്‌തു. സിജില്‍ വര്‍ഗീസ്, വിഷ്‌ണുപ്രിയ എന്നിവരാണ് അറസ്റ്റിലായത്. 7 കോടി രൂപ വിലമതിയ്ക്കുന്ന 13 കിലോ ഹാഷിഷ് ഓയില്‍ ഇവരില്‍ നിന്ന് പൊലീസ് കണ്ടെടുത്തു.
ബെംഗളൂരുവില്‍ 13 കിലോ ഹാഷിഷ് ഓയിലുമായി രണ്ട് മലയാളികള്‍ പിടിയില്‍ - drug peddling keralites arrest
7 കോടി രൂപ വിലമതിയ്ക്കുന്ന 13 കിലോ ഹാഷിഷ് ഓയില്‍ ഇവരില്‍ നിന്ന് പൊലീസ് കണ്ടെടുത്തു.
ബെംഗളൂരുവില്‍ 13 കിലോ ഹാഷിഷ് ഓയിലുമായി രണ്ട് മലയാളികള്‍ പിടിയില്‍
കോളജ് സഹപാഠികളാണ് പ്രതികള്‍. മൂന്ന് മാസം മുന്‍പാണ് ഇവര്‍ ബെംഗളൂരുവിലെ കോത്തനൂരിലെത്തിയത്. ബെംഗളൂരുവിലുള്ള മലയാളികള്‍ക്കാണ് സിജില്‍ ലഹരി മരുന്ന് വിതരണം ചെയ്യാറുണ്ടായിരുന്നത്. മുന്‍പ് വിശാഖപട്ടണത്ത് നിന്ന് കടത്തിയ മൂന്ന് ലിറ്റര്‍ ഹാഷിഷ് ഓയില്‍ ഇവര്‍ വന്‍ തുകയ്ക്ക് വില്പന നടത്തിയതായാണ് വിവരം.
Also read: ഒന്നര വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു; മുത്തശ്ശിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുട്ടിയുടെ അമ്മ