ബംഗളൂരു: വിജയപുര നഗരത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ രണ്ട് കായികതാരങ്ങൾ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെയായിരുന്നു അപകടം. സൊഹൽ(22), മഹാദേവ(20) എന്നിവരാണ് മരിച്ചത്.
ബംഗളൂരുവില്‍ കബഡി താരങ്ങള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് രണ്ട് മരണം - വാഹനാപകടത്തിൽ രണ്ട് കബഡി താരങ്ങൾ മരിച്ചു
കബഡി ടൂർണമെന്‍റിൽ പങ്കെടുക്കാൻ പോയ കായികതാരങ്ങളുടെ വാഹനം ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു
![ബംഗളൂരുവില്‍ കബഡി താരങ്ങള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് രണ്ട് മരണം Two Maharastra Kbaddi athlets killed in road accident near Vijayapura Maharastra Kbaddi athlets killed Two Kabaddi athletes killed in road accident Kabaddi athletes killed in road accident near Vijayapura Kabaddi athletes killed in road accident in Karnataka Kabaddi athletes died in road accident Road accident near Vijayapura in Karnataka വാഹനാപകടത്തിൽ രണ്ട് കബഡി താരങ്ങൾ മരിച്ചു കൊൽഹാര പൊലീസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11041340-93-11041340-1615963085093.jpg)
വാഹനാപകടത്തിൽ രണ്ട് കബഡി താരങ്ങൾ മരിച്ചു
മഹാരാഷ്ട്രയിലെ ബരാമട്ടിയിൽ നിന്ന് കബഡി ടൂർണമെന്‍റിൽ പങ്കെടുക്കാൻ കർണാടകയിലെ ബഗൽകോട്ട് ജില്ലയിലേക്ക് പോയ കായികതാരങ്ങളുടെ വാഹനം ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കൊൽഹാര പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അപകട കാരണം വ്യക്തമല്ല.