കട്ടക്: ഒഡിഷയിലെ കട്ടക്കില്‍ നദി മുറിച്ചുകടന്ന് കാട്ടാനകള്‍. ഞായറാഴ്‌ച പുലര്‍ച്ചെയാണ് സംഭവം. കട്ടക്കിലെ അത്‌ഗഡില്‍ നരാജ് ഡാമിന് സമീപത്ത് മഹാനദി മുറിച്ചുകടക്കുന്ന ആനകളെ പ്രദേശവാസികളാണ് ആദ്യം കണ്ടത്. തുടര്‍ന്ന് വനംവകുപ്പിനെ വിവരമറിയിച്ചു.
നദി മുറിച്ചുകടന്ന് കാട്ടാനകള്‍, കാണാന്‍ വന്‍ ജനക്കൂട്ടം ; വീഡിയോ
സംഭവം ഞായറാഴ്‌ച പുലര്‍ച്ചെ
മഹാനദി മുറിച്ചുകടന്ന് കാട്ടാനകള്‍, കാണാന്‍ വന്‍ ജനക്കൂട്ടം; ദൃശ്യങ്ങള്‍
Also read: റോഡിന് കുറുകെ 12 അടി നീളമുള്ള പെരുമ്പാമ്പ്, പേടി, പിന്നെ കൗതുകം ; വീഡിയോ
കാട്ടാനകള്‍ നദി മുറിച്ചുകടക്കുന്നത് നേരില്‍ കാണാന്‍ വന്‍ ജനക്കൂട്ടമാണ് പ്രദേശത്ത് ഒത്തുകൂടിയത്. പൊലീസെത്തിയാണ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്. ബ്രജരാജ്‌പൂര്‍ ഘട്ടിലേക്കാണ് ആനകള്‍ പോകുന്നതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം. ഘട്ടിൽ എത്തിയാൽ മൃഗങ്ങളെ കാട്ടിലേക്ക് അയക്കാന്‍ ശ്രമിക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.