മുംബൈ:മഹാരാഷ്‌ട്രയിലെ ദിൻദോഷിയിൽ കഞ്ചാവ് കൈവശം വച്ചതിന് രണ്ട് പേരെ അറസ്റ്റ് ചെയ്‌തു. 5.7 ലക്ഷം രൂപ വില വരുന്ന 57 കിലോഗ്രാം കഞ്ചാവാണ് ഇവരുടെ കയ്യിൽ നിന്നും പിടിച്ചെടുത്തത്. രഹസ്യ വിവരത്തന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
മഹാരാഷ്ട്രയില്‍ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ - മുംബൈയിൽ കഞ്ചാവ് വേട്ട
പ്രതികളുടെ കൂടെയുണ്ടായിരുന്ന ഒരാൾ രക്ഷപ്പെട്ടു
5.7 ലക്ഷത്തിന്‍റെ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ
തബരക്ക് സെയിദ് (22), മുസ്‌തഫീസുൽ ഷെയ്‌ക്ക് (23) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ കൂടെ ഉണ്ടായിരുന്ന ഒരാൾ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തതായും അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.