കേരളം

kerala

ETV Bharat / bharat

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലോഡ്‌ജിലെത്തിച്ച് ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ചു ; രണ്ടുപേർ അറസ്റ്റിൽ - two held for raping minor girl in hyderabad

ഹൈദരാബാദിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച രണ്ട് യുവാക്കൾ അറസ്റ്റിൽ. സയ്യിദ് നൈമത്ത് അഹമ്മദ്(26), സയ്യിദ് രവീഷ് അഹമ്മദ് മെഹ്‌ദി(20) എന്നിവരാണ് പിടിയിലായത്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്  പെൺകുട്ടിക്ക് ലഹരിമരുന്ന് നൽകി പീഡിപ്പിച്ചു  ഹൈദരാബാദിൽ യുവാക്കൾ അറസ്റ്റിൽ  പീഡനം യുവാക്കൾ അറസ്റ്റിൽ  പീഡനം  ഹൈദരാബാദ് പീഡനം  തെലങ്കാന പീഡനം  pocso case  rape case  hyderabad rape case  raping minor girl in hyderabad  two held for raping minor girl in hyderabad  യുവാക്കൾ അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; രണ്ട് പേർ അറസ്റ്റിൽ

By

Published : Sep 16, 2022, 9:03 AM IST

ഹൈദരാബാദ് (തെലങ്കാന): പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. ഷാ കോളനിയിലെ താമസക്കാരായ സയ്യിദ് നൈമത്ത് അഹമ്മദ്(26), സയ്യിദ് രവീഷ് അഹമ്മദ് മെഹ്‌ദി(20) എന്നിരെയാണ് ഇന്നലെ(15.09.2022) പൊലീസ് അറസ്റ്റ് ചെയ്‌തത്. സെപ്‌റ്റംബർ 12ന് രാത്രി 7.45ന് വീട്ടിൽ നിന്ന് പോയ മകളെ കാണാനില്ലെന്ന അമ്മയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തായത്.

രണ്ട് ഹോട്ടലുകളിൽ വച്ചായിരുന്നു പീഡനം. സൃജന സ്റ്റേ ഇൻ ഹോട്ടലിലും, ത്രീ കാസിൽസ് ഡീലക്‌സ് ലോഡ്‌ജിലും വച്ച് ലഹരി മരുന്ന് നൽകി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെൺകുട്ടിയുടെ മൊഴി. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു.

Also read: 'സ്ഥലം മാറ്റത്തിന് കാരണക്കാരി' ; പൊലീസുകാരിയെ പീഡിപ്പിച്ച എഎസ്ഐ അറസ്റ്റില്‍

നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതികളെ റിമാന്‍ഡ് ചെയ്‌തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details