ഭോപ്പാല്‍:മധ്യപ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ക്ക് പീഡനം. കേസില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. പതിനൊന്നും അഞ്ചും വയസുള്ള പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്. ചത്തര്‍പൂര്‍ ജില്ലയിലെ പ്രകാശ് ബമോരി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ക്ഷേത്രത്തില്‍ പൂജ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സംഭവമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ക്ഷുഭിതരായ നാട്ടുകാര്‍ പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടു.
മധ്യപ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ക്ക് പീഡനം - crime news
പതിനൊന്നും അഞ്ചും വയസുള്ള പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്. കേസില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്‌തു.
മധ്യപ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ക്ക് പീഡനം
സമാനമായി ഭോപ്പാലിലെ കോലാറില്‍ ആറു വയസുകാരിയെ മുത്തച്ഛന്‍ പീഡിപ്പിച്ചു. ഇളയ സഹോദരന്‍റെ മുമ്പില്‍ വെച്ചായിരുന്നു സംഭവം. കേസില്‍ മുത്തച്ഛനെയും മറ്റൊരാളെയും പൊലീസ് അറസ്റ്റ് ചെയ്‌തു.