പനാജി: വടക്കൻ ഗോവയിലെ കൊർഗാവോ ഗ്രാമത്തിൽ കഞ്ചാവ് കൃഷി ചെയ്‌ത കേസിൽ രണ്ട് പേരെ ഗോവ പൊലീസ് അറസ്റ്റ് ചെയ്‌തു. ലാർസൻ റിച്ചാർഡ് (34), റെനെ നീൽ സാന്തൻ ഡിസൂസ (44) എന്നിവരെ നർക്കോട്ടിക്ക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമപ്രകാരമാണ് അറസ്റ്റ് ചെയ്‌തതെന്ന് പൊലീസ് ഇൻസ്പെക്‌ടർ ജിവ്‌ഭാ ദാൽവി പറഞ്ഞു.
കഞ്ചാവ് കൃഷി ചെയ്‌ത രണ്ടുപേർ ഗോവയിൽ പിടിയിൽ - ഗോവ മയക്കുമരുന്ന് വേട്ട
താപനില മോഡറേറ്റിംഗ് മെഷീനുകൾ ഉപയോഗിച്ച് ലഹരിവസ്‌തുക്കൾ കൃഷിചെയ്യുന്നതിന് അനുകൂലമായ അന്തരീക്ഷം സൃഷ്‌ടിച്ചായിരുന്നു പ്രതികളുടെ കൃഷി

കഞ്ചാവ് കൃഷി ചെയ്‌ത രണ്ടുപേർ ഗോവയിൽ പിടിയിൽ
റെയ്‌ഡിൽ 8,600 രൂപ വിലമതിക്കുന്ന കഞ്ചാവ്, 5.6 ലക്ഷം രൂപ വിലവരുന്ന ചരസ്, 14 ലക്ഷം രൂപ വിലവരുന്ന കഞ്ചാവ് ചെടികൾ എന്നിവ പിടിച്ചെടുത്തു. താപനില മോഡറേറ്റിംഗ് മെഷീനുകൾ ഉപയോഗിച്ച് ലഹരിവസ്‌തുക്കൾ കൃഷിചെയ്യുന്നതിന് അനുകൂലമായ അന്തരീക്ഷം പ്രതികൾ സൃഷ്‌ടിച്ചിട്ടുണ്ടെന്നും പൊലീസ് കൂട്ടിചേർത്തു.