ചണ്ഡീഗഡ്: രണ്ട് പേരുടെ മരണത്തിനിടയാക്കിയ 1993ലെ വ്യാജ ഏറ്റുമുട്ടൽ കേസിൽ പഞ്ചാബ് പൊലീസ് ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് മൊഹാലിയിലെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്‍റെ (സിബിഐ) പ്രത്യേക കോടതി കണ്ടെത്തി. ഇവര്‍ക്കെതിരെ കൊലപാകതം ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് കുറ്റം ചുമത്തിയത്. ഒക്‌ടോബർ 31ന് കോടതി വിധി പുറപ്പെടുവിക്കും.
അഡിഷണൽ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് ജഡ്‌ജി (എഡിഎസ്ജെ) ഹരീന്ദർ സിദ്ധുവാണ് വിധി പ്രസ്‌താവിച്ചത്. സെക്ഷൻ 120-ബി ആർ/ഡബ്ല്യു 302(കൊലപാതകം), സെക്ഷന്‍ 218(ഒരു വ്യക്തിയെ ശിക്ഷയില്‍ നിന്ന് രക്ഷിക്കാന്‍ പൊതുസേവകര്‍ വ്യാജ രേഖകള്‍ തയ്യാറാക്കുന്നത്) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് മുന്‍ പൊലീസ് ഉദ്യോഗസ്ഥരായ ഷംഷേർ സിങ്ങിനും ജഗ്‌താര്‍ സിങ്ങിനുമെതിരെ കോടതി ശിക്ഷ വിധിച്ചു.
1993 ഏപ്രില്‍ 15ന് പൊലീസ് കസ്‌റ്റഡിയിലായിരുന്ന ഹര്‍ബന്‍ സിങ്ങിന്‍റെ കൈവശമുണ്ടായിരുന്ന ആയുധങ്ങള്‍ വീണ്ടെടുക്കാനായി ചമ്പലില്‍ വച്ച് മൂന്ന് ഭീകരര്‍ പൊലീസ് സേനയെ അക്രമിച്ചു എന്നാണ് രേഖകളില്‍ പറയുന്നത്. ഏറ്റുമുട്ടലില്‍ നടന്ന വെടി വയ്‌പില്‍ ഹര്‍ബന്‍ സിങ്ങിനെയും തിരിച്ചറിയാന്‍ സാധിക്കാത്ത ഒരു വ്യക്തിയേയും പൊലീസ് വെടിവച്ചു എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തിരിച്ചറിയാന്‍ സാധിക്കാത്ത ഭീകരര്‍ക്കെതിരെ ഐപിസി, ആര്‍ം ആക്‌ട്, ടിഎഡിഎ ആക്‌ട് എന്നീ വകുപ്പുകള്‍ പ്രാകാരം പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിരുന്നു.