യാദാദ്രി ഭുവനഗിരി (തെലങ്കാന): യാദാദ്രി ഭുവനഗിരി ജില്ലയിലെ യാദഗിരിഗുട്ടയിൽ ഇരുനില കെട്ടിടം തകർന്ന് വീണ് നാല് മരണം. നിരവധി പേർക്ക് പരിക്ക്. കെട്ടിടാവശിഷ്‌ടങ്ങളിൽ പലരും കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
യാദഗിരിഗുട്ടയിൽ ഇരുനില കെട്ടിടം തകർന്നു വീണു; നാല് മരണം - യാദഗിരിഗുട്ടയിൽ ഇരുനില കെട്ടിടം തകർന്നു വീണു
30 വർഷം മുൻപ് നിർമിച്ച കെട്ടിടമാണ് തകർന്നുവീണതെന്ന് പ്രദേശവാസികൾ പറയുന്നു.
യാദഗിരിഗുട്ടയിൽ ഇരുനില കെട്ടിടം തകർന്നു വീണു
തകർന്ന കെട്ടിടത്തിൽ നിരവധി കുടുംബങ്ങൾ താമസിക്കുകയും കടകൾ പ്രവർത്തിക്കുകയും ചെയ്‌തിരുന്നു. കുടുങ്ങികിടക്കിടക്കുന്നവരെ പുറത്തെത്തിക്കാൻ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ ഭുവനഗിരി ഏരിയ ആശുപത്രിയിലേക്ക് മാറ്റി. 30 വർഷം മുൻപ് നിർമിച്ച കെട്ടിടമാണ് തകർന്നുവീണതെന്ന് പ്രദേശവാസികൾ പറയുന്നു.