ഫത്തേപ്പൂർ/ബല്ലിയ (ഉത്തർപ്രദേശ്): ഉത്തർപ്രദേശിൽ 70കാരിക്കും 98കാരിക്കും പീഡനം. ഫത്തേപ്പരിൽ ഭിക്ഷ യാചിച്ച് ജീവിച്ചിരുന്ന 70 കാരി സ്കൂൾ കെട്ടിടത്തിൽ ഉറങ്ങവെയാണ് പീഡനത്തിന് ഇരയായത്. പ്രതി ലക്ഷ്മി ലോധി (32) മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇയാളെ അറസ്റ്റ് ചെയ്താതയും പീഡനത്തിനിരയായ 70 കാരിയായ വൃദ്ധയെ വൈധ്യപരിശോധനക്ക് ഹാജരാക്കിയതായും പൊലീസ് അറിയിച്ചു.
യുപിയിൽ 70കാരിക്കും 98കാരിക്കും പീഡനം; പ്രതികൾ അറസ്റ്റിൽ - ഉത്തർപ്രദേശിൽ വയോധികരെ പീഡിപ്പിച്ചു
ഫത്തേപ്പൂർ ജില്ലയിലുള്ള 70 വയസുള്ള വൃദ്ധയെ പീഡിപ്പിച്ചത് 32 കാരനായ മദ്യപാനി. 98 കാരിയെ പീഡിപ്പിച്ചത് 20 കാരനും
![യുപിയിൽ 70കാരിക്കും 98കാരിക്കും പീഡനം; പ്രതികൾ അറസ്റ്റിൽ Elderly woman raped in Uttar pradesh Women rape Uttar Pradesh U P women rape Rape In uttar pradesh ഉത്തർപ്രദേശിൽ വയോധികരെ പീഡിപ്പിച്ചു യുപിയിൽ 70കാരിക്കും 98കാരിക്കും പീഡനം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12924833-677-12924833-1630383912837.jpg)
യുപിയിൽ 70കാരിക്കും 98കാരിക്കും പീഡനം; പ്രതികൾ അറസ്റ്റിൽ
ബല്ലിയ ജില്ലയിൽ നിന്നുള്ള 98 കാരിയെ സ്വന്തം വീട്ടിൽ വെച്ചാണ് 22 കാരനായ പ്രതി പീഡിപ്പിച്ചത്. ഓഗസ്റ്റ് 20നാണ് സംഭവം നടന്നത്. വിഷയത്തിൽ തിങ്കളാഴ്ച എഫ്ഐആർ രജിസ്റ്റർ ചെയ്തതായും സോനു എന്ന പ്രതിയെ അറസ്റ്റ് ചെയ്തതായും റസ്ദ പൊലീസ് അറിയിച്ചു. എന്നാൽ കേസ് എടുക്കാൻ പൊലീസ് ആദ്യം തയാറായില്ല എന്ന് വൃദ്ധുയുടെ കുടുംബം ആരോപിച്ചു.
Also read: അസിസ്റ്റന്‍റ് കമ്മിഷണറെ ആക്രമിച്ച് വ്യാപാരി ; 3 വിരലുകള്‍ മുറിച്ചുമാറ്റി