ചെന്നൈ: വീട്ടുമുറ്റത്ത് നിധിയുണ്ടെന്ന് സംശയിച്ച് എടുത്ത കുഴിയിൽ നിന്ന് വിഷവാതകം ശ്വസിച്ച് രണ്ട് പേർ ശ്വാസംമുട്ടി മരിച്ചു. രഘുപതി (47), നിർമ്മൽ ഗണപതി (17) എന്നിവരാണ് മരിച്ചത്. രണ്ട് പേർ ഗുരുതരാവസ്ഥയിലാണ്. വീട്ടുമുറ്റത്ത് നിധിയുണ്ടെന്ന് സംശയിച്ചാണ് നാല് പേരും ചേർന്ന് കഴിഞ്ഞ ആറ് മാസമായി 40 അടി ആഴത്തിൽ കുഴിയെടുത്തത്.
നിധി കണ്ടെത്താൻ കുഴിയെടുക്കവേ രണ്ട് പേർ ശ്വാസംമുട്ടി മരിച്ചു - നിധി കണ്ടെത്താൻ കുഴികുത്തിയ രണ്ട് പേർ ശ്വാസംമുട്ടി മരിച്ചുട
വീട്ടുമുറ്റത്ത് നിധിയുണ്ടെന്ന് സംശയിച്ച് നാല് പേര്‍ ചേർന്ന് കഴിഞ്ഞ ആറ് മാസമായി 40 അടി ആഴത്തിൽ കുഴി കുത്തുകയായിരുന്നു
നിധി
വിവരം ലഭിച്ചതിനെ തുടർന്ന് സതൻകുളം ഡിഎസ്‌പി ഗോഡ്വിൻ ജെഗതിഷ് കുമാർ, നസറെത്ത് ഇൻസ്പെക്ടർ വിജയലക്ഷ്മി, ആവൈകുണ്ഠം ഫയർ സ്റ്റേഷൻ ഓഫീസർ മുത്തുകുമാർ എന്നിവർ സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. രഘുപതിയും നിർമ്മൽ ഗണപതിയും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മറ്റ് രണ്ട് പേരെ നെല്ലായി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.