കേരളം

kerala

ETV Bharat / bharat

കാർ മലയിടുക്കിലേക്ക് മറിഞ്ഞ് രണ്ട് മരണം; രണ്ട് പേര്‍ക്ക് പരിക്ക് - ഹിമാചൽ പ്രദേശ്

തുനാഗ് സബ് ഡിവിഷനിലെ ചേത് ഗ്രാമത്തിലെ മലയിടുക്കിലേക്ക് കാര്‍ മറിഞ്ഞാണ് അപകടമുണ്ടായത്.

Two dead  gorge in HP  മാണ്ഡി  തുനാഗ് സബ് ഡിവിഷന്‍  ഹിമാചൽ പ്രദേശ്  gorge in HP
മാണ്ഡിയില്‍ കാർ മലയിടുക്കിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്

By

Published : Oct 15, 2021, 10:48 PM IST

മാണ്ഡി:ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിൽ കാർ മലയിടുക്കിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു. അപകടത്തില്‍ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റതായും പൊലീസ് അറിയിച്ചു. തുനാഗ് സബ് ഡിവിഷനിലെ ചേത് ഗ്രാമത്തിൽ ധാലി വളവിന് സമീപത്തെ ആഴത്തിലുള്ള മലയിടുക്കിലേക്കാണ് കാര്‍ പതിച്ചത്.

ALSO READ:മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്‍റെ ആരോഗ്യ നിലയില്‍ പുരോഗതി

കമൽ കിഷോർ, ഹേം രാജ് എന്നിവരാണ് മരിച്ചത്. ഷാംദാന്‍ തുനാഗ് പ്രദേശത്തെ സ്വദേശികളായ ഇവർ ഒരു വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയിലാണ് സംഭവം നടന്നതെന്ന് മാണ്ഡി പൊലീസ് സൂപ്രണ്ട് ശാലിനി അഗ്നിഹോത്രി പറഞ്ഞു. പരിക്കേറ്റ ലക്ഷ്‌മണനെയും ലീലാമണിയെയും നേർ ചൗക്കിലെ ലാൽ ബഹദൂർ ശാസ്ത്രി മെഡിക്കൽ കോളജില്‍ പ്രവേശിപ്പിച്ചു.

കാർ ഓടിച്ചിരുന്ന ഹേം രാജിന് വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു.

ABOUT THE AUTHOR

...view details