ഭോപ്പാല്‍: നവജാതശിശുക്കളെ വിറ്റതുമായി ബന്ധപ്പെട്ട് 2018ല്‍ രജിസ്റ്റര്‍ ചെയ്‌ത കേസില്‍ ദമ്പതികള്‍ അടക്കം ഏഴ് പേരെ അറസ്റ്റ് ചെയ്‌തു. പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന എൻജിഒയില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
നവജാത ശിശുക്കളെ വിറ്റ സംഭവത്തില്‍ ഏഴ് പേര്‍ അറസ്റ്റില്‍ - കുട്ടികളെ വിറ്റു
2008നും 2012നും ഇടയില്‍ രജിസ്റ്റര്‍ ചെയ്‌ത കേസുകളിലാണ് അന്വേഷണം പുരോഗമിക്കുന്നത്
നവജാത ശിശുക്കളെ വിറ്റ സംഭവം; ഏഴ് പേര്‍ അറസ്റ്റില്‍
ദേവസ്, രത്‌ലം ജില്ലകളില്‍ നിന്നാണ് പ്രതികള്‍ പിടിയിലായത്. പ്രതികള്‍ക്കൊപ്പം ഒമ്പതും പതിമൂന്നും വയസുള്ള കുട്ടികളെയും കണ്ടെത്തിയിട്ടുണ്ട്. കുട്ടികളെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി. ഇവരുടെ മാതാപിതാക്കള്‍ ആരാണെന്ന് കണ്ടെത്തുമെന്നും ഡിഎൻഎ ടെസ്റ്റ് നടത്തുമെന്നും പൊലീസ് അറിയിച്ചു. 2008നും 2012നും ഇടയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളിലാണ് അന്വേഷണം പുരോഗമിക്കുന്നത്.