രജൗരി : ജമ്മു കശ്‌മീരിലെ രജൗരി ജില്ലയിൽ കാവല്‍ സൈനികന്‍റെ വെടിയേറ്റ് രണ്ട് ഗ്രാമവാസികള്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കുണ്ട്. രജൗരി സ്വദേശികളായ ഷാലിന്ദർ കുമാര്‍, കമൽ കിഷോര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
രജൗരിയില്‍ സൈനികന്‍റെ വെടിയേറ്റ് രണ്ടുപേര്‍ കൊല്ലപ്പെട്ടു ; പ്രദേശത്ത് സംഘര്‍ഷാവസ്ഥ - സൈനികന്‍റെ വെടിയേറ്റ് ഗ്രാമവാസികള്‍ കൊല്ലപ്പെട്ടു
രജൗരി സ്വദേശികളായ ഷാലിന്ദർ കുമാര്‍, കമൽ കിഷോര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. രാവിലെ 6.15 ഓടെ ഒരു സൈനിക ക്യാമ്പിന്‍റെ ആൽഫ ഗേറ്റിന് സമീപമായിരുന്നു സംഭവം
സൈനികന്‍റെ വെടിയേറ്റ് രണ്ട് ഗ്രാമവാസികള്‍ കൊല്ലപ്പെട്ടു
ഇന്ന് രാവിലെ 6.15 ഓടെ ജില്ലയിലെ ഒരു സൈനിക ക്യാമ്പിന്‍റെ ആൽഫ ഗേറ്റിന് സമീപമായിരുന്നു സംഭവം. വെടിയുതിര്‍ത്തതിന്‍റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. കരസേനയിൽ ചുമട്ടുതൊഴിലാളികളായി ജോലി ചെയ്യുന്നവരാണ് കൊല്ലപ്പെട്ട ഷാലിന്ദർ കുമാറും കമൽ കിഷോറും.
സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷം ഉണ്ടായി. പ്രകോപിതരായ ഗ്രാമവാസികള്‍ ക്യാമ്പിന് നേരെ കല്ലെറിഞ്ഞു. പ്രദേശത്ത് കൂടുതല്‍ സേനയെ വിന്യസിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Last Updated : Dec 16, 2022, 1:37 PM IST