ജമ്മുകശ്മീരില്‍ തീവ്രവാദി ആക്രമണം; രണ്ട് പ്രദേശവാസികള്‍ക്ക് പരിക്കേറ്റു - തീവ്രവാദി ആക്രമണം
സിആര്‍പിഎഫിന്‍റെ 96 ബിഎൻ ബങ്കറിന് നേരെ എറിഞ്ഞ ഗ്രനേഡ് ലക്ഷ്യം തെറ്റി റോഡില്‍ വീണ് പൊട്ടുകയായിരുന്നു
![ജമ്മുകശ്മീരില്‍ തീവ്രവാദി ആക്രമണം; രണ്ട് പ്രദേശവാസികള്‍ക്ക് പരിക്കേറ്റു civilians injured CRPF bunker Anantnag district Anantnag Anantnag news Jammu and Kashmir Kashmir Kashmir news Two civilians injured after terrorists hurl grenade on CRPF bunker in J-K terrorists CRPF ജമ്മുകശ്മീരില്‍ തീവ്രവാദി ആക്രമണം; രണ്ട് പ്രദേശവാസികള്‍ക്ക് പരിക്ക് ജമ്മുകശ്മീര്‍ ജമ്മുകശ്മീരില്‍ തീവ്രവാദി ആക്രമണം രണ്ട് പ്രദേശവാസികള്‍ക്ക് പരിക്ക് തീവ്രവാദി ആക്രമണം ഗ്രനേഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11197180-425-11197180-1616975267017.jpg)
അനന്ത്നാഗ്: ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ബിജ്ബെഹാരയില്‍ തീവ്രവാദി ആക്രമണത്തില്‍ രണ്ട് പ്രദേശവാസികള്‍ക്ക് പരിക്ക്. ഭീകരര്‍ ഗ്രനേഡ് എറിഞ്ഞത് സിആര്‍പിഎഫിന്‍റെ 96 ബിഎൻ ബങ്കറിന് നേരെ ആയിരുന്നു. എന്നാല്‍ തീവ്രവാദികള്‍ക്ക് ലക്ഷ്യം തെറ്റി ഗ്രനേഡ് റോഡില്‍ വീണ് പൊട്ടുകയായിരുന്നു. ആക്രമണത്തില്‍ രണ്ട് പ്രദേശവാസികള്‍ക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. ആക്രമണത്തില്‍ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.