കേരളം

kerala

ETV Bharat / bharat

വീഡിയോ: 'അമ്മയ്‌ക്കൊപ്പം' ജനവാസ മേഖലയില്‍ ഭക്ഷണം തേടിയിറങ്ങി തവിട്ടുകരടി - ശ്രീനഗര്‍

ലേ-ശ്രീനഗര്‍ ദേശീയ പാതയിലെ ഗന്ദര്‍ബാലിലെ മിനിമാര്‍ഗിലെ ജനവാസ മേഖലയിലാണ് തവിട്ടുകരടികള്‍ ഇറങ്ങിയത്

brown bears  brown bears are spotted in jammu and kashmir  jammu and kashmir brown bears  തവിട്ടുകരടി  ശ്രീനഗര്‍  ഗന്ദര്‍ബാല്‍
VIDEO| 'അമ്മയ്‌ക്കൊപ്പം' ജനവാസ മേഖലയില്‍ ഭക്ഷണം തേടിയിറങ്ങി തവിട്ടുകരടികള്‍

By

Published : Nov 8, 2022, 1:43 PM IST

ശ്രീനഗര്‍:ലേ-ശ്രീനഗര്‍ ദേശീയപാതയിലെ ഗന്ദര്‍ബാലിലെ മിനിമാര്‍ഗിലെ ജനവാസ മേഖലയില്‍ തവിട്ടുകരടികള്‍ ഇറങ്ങി. പ്രദേശത്തോട് ചേര്‍ന്നുള്ള വനത്തില്‍ നിന്നാണ് രണ്ട് കരടികള്‍ ആള്‍പാര്‍പ്പുള്ള സ്ഥലത്തേയ്ക്കെത്തിയത്. ഭക്ഷണം തേടുന്ന അമ്മ കരടിയുടെയും കുട്ടി കരടിയുടെയും ദൃശ്യങ്ങള്‍ പ്രദേശവാസിയാണ് ചിത്രീകരിച്ചത്. പ്രദേശവാസികള്‍ക്കിടയില്‍ ചെറിയ പരിഭ്രാന്തി പരത്തിയ കരടികള്‍ തിരികെ കാട്ടിലേയ്ക്ക് തന്നെ മടങ്ങിയിരുന്നു.

ശ്രീനഗറിലെ ജനവാസ മേഖലയിലിറങ്ങിയ തവിട്ടുകരടികള്‍

ജമ്മു കശ്‌മീരിലെ ഇന്ത്യ-പാക് നിയന്ത്രണരേഖ മേഖലയിലെ രണ്ടിടങ്ങളിലും ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലുമാണ് സാധാരണയായി തവിട്ടുനിറത്തിലുള്ള കരടികള്‍ കാണപ്പെടുന്നത്. കശ്‌മീരില്‍ കാണപ്പെടുന്ന ഏറ്റവും വലിയ മൃഗമായ തവിട്ടുകരടികളില്‍ പൂര്‍ണ വളര്‍ച്ചയെത്തിയവയ്ക്ക് 250 കിലോഗ്രാം വരെ ഭാരമുണ്ടാകും. സമുദ്രനിരപ്പില്‍ നിന്നും 2000-2500 മീറ്റർ ഉയരത്തിലാണ് ഇവ വസിക്കുന്നത്.

Also Read:മഞ്ഞുപുതപ്പിനുള്ളിൽ കശ്‌മീർ; കശ്‌മീരിലെ മഞ്ഞ് നീക്കം ചെയ്യുന്ന മനോഹര ദൃശ്യം

ABOUT THE AUTHOR

...view details