കലബുര്‍ഗി(കര്‍ണാടക):പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആയുധം കാട്ടി ഭീഷണിപ്പെടുത്തി രണ്ട് കൗമാരക്കാര്‍ ബലാത്സംഗം ചെയ്തതായി പരാതി (Two boys raped a minor girl )കര്‍ണാടക കലബുര്‍ഗി ജില്ലയിലെ കലാഗി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. പെണ്‍കുട്ടിയുടെയും പിതാവിന്‍റെയും പരാതിയില്‍ പതിനാലും പതിനാറും വയസുള്ള രണ്ട് ആണ്‍കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ പിന്നീട് ജുവനൈല്‍ കോടതിക്ക് കൈമാറി.
പെണ്‍കുട്ടിയുടെ, നിര്‍മ്മാണത്തൊഴിലാളികളായ മാതാപിതാക്കള്‍ മുംബൈയില്‍ ജോലി ചെയ്യുകയാണ്. പെണ്‍കുട്ടി ബന്ധുവീട്ടില്‍ ആണ് താമസം. അയല്‍ക്കാരായ ആണ്‍കുട്ടികളാണ് ബലാത്സംഗം ചെയ്തത്. ഇവര്‍ പത്തിലും ഒന്‍പതിലും പഠിക്കുന്നവരാണ്. പെണ്‍കുട്ടി മാത്രം വീട്ടിലുള്ളപ്പോള്‍ അതിക്രമിച്ചുകയറിയായിരുന്നു പീഡനം. കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് കുട്ടിയെ ഉപദ്രവിച്ചത്. ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങള്‍ കൗമാരക്കാര്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ വീഡിയോ പുറത്തുവിടുമെന്നും കൊല്ലുമെന്നും പെണ്‍കുട്ടിയെ ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നു.
സംഭവം പെണ്‍കുട്ടി കുടുംബത്തെ അറിയിച്ചതോടെയാണ് പിതാവ് പരാതിയുമായി രംഗത്ത് എത്തിയത്. തുടര്‍ന്ന് പൊലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതികളെ കസ്റ്റഡിയില്‍ എടുക്കുകയും ജില്ല ജുവനൈല്‍ കോടതിക്ക് കൈമാറുകയും ചെയ്തു.
Also Read: ഡൽഹിയിൽ ഒമ്പതു വയസുകാരിയെ പീഡിപ്പിച്ച് മൃതദേഹം കനാലിൽ തള്ളി