ദിസ്‌പൂർ: അസമിലെ ദിബ്രുഗഢിൽ പതിനാല് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്‌ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. അസം സ്വദേശികളായ ഭായ്‌ജാൻ അലി, സഫർ അലി എന്നിവരാണ് അറസ്‌റ്റിലായത്. ഫെബ്രുവരി മൂന്നിനാണ് കേസിനാസ്‌പദമായ സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രതികൾ തേയിലത്തോട്ടത്തിലേയ്‌ക്ക് തട്ടിക്കൊണ്ടു പോവുകയായിരുന്നു.
അസമില്‍ പതിനാല് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്‌തു; രണ്ട് പേർ അറസ്‌റ്റിൽ - ദേശീയ വാർത്തകൾ
പെൺകുട്ടിയെ തേയിലത്തോട്ടത്തിലേയ്‌ക്ക് തട്ടിക്കൊണ്ട് പോയി രണ്ടു ദിവസത്തോളം ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു
പതിനാല് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്‌തു
രണ്ട് ദിവസത്തോളം പ്രതികൾ പെൺകുട്ടിയെ പീഡിപ്പിക്കുകയും ശേഷം അബോധാവസ്ഥയിൽ തോട്ടത്തിൽ ഉപേക്ഷിക്കുകയും ചെയ്‌തു. പെൺകുട്ടിയെ കൈയും കാലും കയറിൽ ബന്ധിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് ദിബ്രുഗഡ് എസ്‌പി ശ്വേതാങ്ക് മിശ്ര അറിയിച്ചു. പ്രതികൾക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കുമെന്ന് എസ്‌പി അറിയിച്ചു.