കേരളം

kerala

ETV Bharat / bharat

ബജ്‌റംഗദള്‍ പ്രവര്‍ത്തകന്‍റെ കൊലപാതകം : രണ്ടുപേര്‍ അറസ്റ്റില്‍, പ്രദേശത്ത് വ്യാപക അക്രമം - shivamogga murder case latest

ബജ്‌റംഗദള്‍ പ്രവര്‍ത്തകനായ ഹര്‍ഷ കൊല്ലപ്പെട്ടത് ഞായറാഴ്‌ച രാത്രി

ബജ്‌രംഗ്‌ദള്‍ പ്രവര്‍ത്തകന്‍റെ കൊലപാതകം  ശിവമോഗ കൊലപാതകം  ശിവമോഗ കൊലപാതകം അറസ്റ്റ്  ശിവമോഗ നിരോധനാജ്ഞ  bajrang dal worker murder case  shivamogga murder case latest  bajrang dal worker murder arrest
ബജ്‌രംഗ്‌ദള്‍ പ്രവര്‍ത്തകന്‍റെ കൊലപാതകം: രണ്ടുപേര്‍ അറസ്റ്റില്‍, പ്രദേശത്ത് വ്യാപക അക്രമം

By

Published : Feb 21, 2022, 4:14 PM IST

ശിവമോഗ (കര്‍ണാടക): കർണാടയിലെ ശിവമോഗയില്‍ ബജ്‌റംഗദള്‍ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. മറ്റ് പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. ഞായറാഴ്‌ച രാത്രിയാണ് ബജ്‌റംഗദള്‍ പ്രവര്‍ത്തകനായ ഹര്‍ഷ കൊല്ലപ്പെട്ടത്.

ശിവമോഗയില്‍ വ്യാപക അക്രമം

സംസ്‌കാരത്തിനിടെ അക്രമം

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഹര്‍ഷയുടെ മൃതദേഹം വീട്ടിലെത്തിച്ച് സംസ്‌കാര ചടങ്ങ് നടക്കുന്നതിനിടെ പ്രദേശത്ത് വ്യാപക അക്രമമുണ്ടായി. ശിവമോഗയിലെ ഒ.ഡി റോഡില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. ചില വാഹനങ്ങള്‍ക്ക് തീയിട്ടു.

Also read: സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസ്; പരാതിക്കാരിയുടെ ഗൂഢാലോചന കണ്ടെത്തി ക്രൈംബ്രാഞ്ച്

പത്തിലധികം വാഹനങ്ങള്‍ക്ക് നാശനഷ്‌ടമുണ്ടായതായാണ് റിപ്പോര്‍ട്ട്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ശിവമോഗയില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ABOUT THE AUTHOR

...view details