കടലൂർ : ആനക്കൊമ്പിൽ തീർത്ത പുരാതന വിഗ്രഹങ്ങൾ അനധികൃതമായി വിൽക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. വിരുദാചലത്തിനടുത്ത് ഇരുപ്പൈക്കുറിച്ചി ഗ്രാമത്തിൽ മഹിമൈദാസ്, പച്ചമുത്തു എന്നിവരാണ് പിടിയിലായത്. രണ്ടു കോടി രൂപയ്ക്ക് രണ്ട് വിഗ്രഹങ്ങൾ വിദേശത്ത് വിൽപ്പന നടത്താൻ ശ്രമിച്ച കേസിലാണ് പ്രതികൾ പിടിയിലായത്.
ആനക്കൊമ്പ് വിഗ്രഹങ്ങൾ രണ്ടുകോടിക്ക് വില്‍ക്കാന്‍ ശ്രമം ; രണ്ടുപേർ അറസ്റ്റിൽ - ആനക്കൊമ്പിൽ തീർത്ത പുരാതന വിഗ്രഹങ്ങൾ
രണ്ടു കോടി രൂപയ്ക്ക് രണ്ട് വിഗ്രഹങ്ങൾ വിദേശത്ത് വിൽപ്പന നടത്താൻ ശ്രമിച്ച കേസിലാണ് പ്രതികൾ പിടിയിലായത്
കേസ് സംബന്ധിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് വിഗ്രഹമോഷണം അന്വേഷിക്കുന്ന പൊലീസിന്‍റെ യൂണിറ്റ്, വിൽപ്പനക്കാരനിൽ നിന്ന് അധിക വിലയ്ക്ക് വിഗ്രഹങ്ങൾ വാങ്ങുന്നതായി നടിച്ച് പ്രതികളെ സമീപിക്കുകയായിരുന്നു. ഇവരുടെ കൈവശം നിന്നും ഒരു അടി ഉയരമുള്ള മാരിയമ്മൻ വിഗ്രഹവും പെരുമാൾ വിഗ്രഹവും കണ്ടെടുത്തു.
അറസ്റ്റിലായ രണ്ടുപേരെയും കുംഭകോണം സ്‌പെഷ്യൽ കോടതിയിൽ ഹാജരാക്കി. വിഗ്രഹ മോഷണക്കേസിൽ വിചാരണ നടക്കുന്നതിനാൽ ഇവരെ കസ്റ്റഡിയിൽ വിട്ടു. പിടിച്ചെടുത്ത രണ്ട് ആനക്കൊമ്പ് വിഗ്രഹങ്ങളും പൊലീസ് കോടതിക്ക് കൈമാറി.