ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് വ്യാജ റെംഡെസിവിർ വിൽപന നടത്തിയ സംഘത്തിലെ രണ്ട് പേർ അറസ്റ്റിൽ. ഷഹ്‌ദാര ജില്ലയിലെ ഡൽഹി പൊലീസ് എഎടിഎസ് സംഘമാണ് പ്രതികളെ പിടികൂടിയത്. റോഹിണി സ്വദേശിയായ അൻഷുമനും തിലക് നഗർ സ്വദേശിയായ കാർത്തിക്കുമാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് പത്ത് വ്യാജ റെംഡെസിവിർ മരുന്നുകൾ സംഘം കണ്ടെടുത്തു.
വ്യാജ റെംഡെസിവിർ വിൽപന; ഡൽഹിയിൽ രണ്ട് പേർ അറസ്റ്റിൽ - എഎടിഎസിന് സംഘം പ്രതികളെ പിടികൂടി
റോഹിണി സ്വദേശിയായ അൻഷുമനും തിലക് നഗർ സ്വദേശിയായ കാർത്തിക്കുമാണ് അറസ്റ്റിലായത്.

വ്യാജ റെംഡെസിവിർ വിൽപന; ഡൽഹിയിൽ രണ്ട് പേർ അറസ്റ്റിൽ
എഎടിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. നോയിഡ സ്വദേശിയിൽ നിന്നാണ് ഇരുവരും ചേർന്ന് വ്യാജ റെംഡെസിവിർ വാങ്ങിയതെന്നും 35,000 രൂപക്കാണ് ഈ മരുന്നുകൾ വിൽപന നടത്തിയതെന്നും പൊലീസ് പറഞ്ഞു.