ന്യൂഡൽഹി:ആം ആദ്‌മി പാർട്ടി എംപി സഞ്ജയ് സിങിന്‍റെ വീടിന് നേരെ ആക്രമണം. സംഭവത്തിൽ രണ്ട് പേർ പിടിയിൽ. എന്നാൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഡിസിപി ദീപക് യാദവ് പറഞ്ഞു.
രാം ക്ഷേത്ര ട്രസ്റ്റ് അയോധ്യയിൽ ഭൂമി വാങ്ങിയതിൽ ക്രമക്കേട് നടത്തിയെന്നും അതിന്‍റെ നിർമ്മാണത്തിനായി സ്വരൂപിച്ച പണം ദുരുപയോഗം ചെയ്തുവെന്നും പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. ബിജെപിയുടെ ഗുണ്ടാസംഘം തന്‍റെ വീട് ആക്രമിച്ചു. താൻ കൊല്ലപ്പെട്ടാലും ക്ഷേത്രത്തിനുവേണ്ടിയുള്ള സംഭാവനകളുടെ കവർച്ച നടക്കാൻ അനുവദിക്കില്ലെന്നും സഞ്ജയ് സിങ് ട്വീറ്റ് ചെയ്തു.