ചണ്ഡീഗഢ്: പാകിസ്ഥാന് വേണ്ടി ചാരപ്രവർത്തനത്തിൽ ഏർപ്പെട്ട രണ്ട് സൈനികർ അറസ്റ്റിൽ. കശ്‌മീർ അനന്ത്‌നാഗിലെ 19 രാഷ്‌ട്രീയ റൈഫിളിലെ ശിപായി ഹർപ്രീദ് സിങ്ങും 18 സിഖ് ലൈറ്റ് കാലാൾപ്പടയിലെ ശിപായിയായ ഗുർഭേജ് സിങ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.
ഇന്ത്യന്‍ പട്ടാളത്തിന്‍റെ പ്രവര്‍ത്തനവും വിന്യാസവും സംബന്ധിച്ച രഹസ്യ സ്വഭാവമുള്ള രേഖകള്‍ ഇവരില്‍നിന്ന് കണ്ടെടുത്തെന്നും രഹസ്യ സ്വഭാവമുള്ള 900ത്തില്‍ അധികം രേഖകള്‍ ഇവര്‍ ഐ.എസ്.ഐയുമായി പങ്കുവെച്ചെന്നും പഞ്ചാബ് ഡി.ജി.പി. ദിൻകർ ഗുപ്‌ത അറിയിച്ചു. മെയ് 24ന് 70 കിലോ ഹെറോയിനുമായി അറസ്റ്റിലായ രൺവീർ സിങ്ങിനെ ചോദ്യം ചെയ്യുമ്പോഴാണ് രഹസ്യ വിവരങ്ങൾ കൈമാറിയതായി കണ്ടെത്തിയത്.