ഡല്‍ഹി വിമാനത്താവളത്തില്‍ 11 കോടിയുടെ ഹെറോയിൻ പിടിച്ചു
രണ്ട് അഫ്‌ഗാൻ സ്വദേശികള്‍ അറസ്റ്റില്‍.
ന്യൂഡൽഹി: ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 11.44 കോടി രൂപയുടെ ഹെറോയിനുമായി രണ്ട് അഫ്ഗാൻ പൗരന്മാരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ദുബായില്‍ നിന്നാണ് പ്രതികള്‍ എത്തിയത്. ഒരാളുടെ പക്കല്‍ നിന്ന് 905 ഗ്രാം ഹെറോയിൻ അടങ്ങിയ 113 ക്യാപ്‌സൂളുകളും രണ്ടാമത്തെ യാത്രക്കാരനിൽ നിന്ന് 730 ഗ്രാം അടങ്ങിയ 95 ക്യാപ്‌സൂളുകളും കണ്ടെത്തി. ഇവരുടെ പക്കല്‍ നിന്ന് കണ്ടെത്തിയ 208 ഗുളികകൾ മയക്കുമരുന്ന് ആണെന്ന് കസ്റ്റംസിന് സംശയം തോന്നി. പിന്നാലെ പ്രൈമ ഫേസി എന്ന ഡയഗ്നോസ്റ്റിക് പരിശോധനയ്ക്ക് ഗുളികകള്‍ വിധേയമാക്കിയപ്പോൾ, അതിൽ വാണിജ്യപരമായ അളവിൽ 'ഹെറോയിൻ' അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. പിന്നാലെ കസ്റ്റംസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.