ന്യൂഡൽഹി:ഇന്ത്യയില്‍ കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രത്യേക പേജ് ആരംഭിച്ച് ട്വിറ്റര്‍. കൊവിഡ് വ്യാപനം അതിരൂക്ഷമായ ഏഴ് സംസ്ഥാനങ്ങളിലാണ് പേജ് ലഭ്യമാകുക. ഛത്തീസ്‌ഗഡ്,ഡല്‍ഹി, കർണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവിടങ്ങളിലാണ് ഈ പ്രത്യേക സേവനം ലഭ്യമാകുക.
കൊവിഡ് വിവരങ്ങള്‍ക്കായി പ്രത്യേക പേജ് ആരംഭിച്ച് ട്വിറ്റര്‍ - കൊവിഡ് വാർത്തകൾ
ഛത്തീസ്‌ഗഡ്,ഡല്‍ഹി, കർണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവിടങ്ങളിലാണ് ഈ പ്രത്യേക സേവനം ലഭ്യമാകുക.
കൊവിഡുമായി ബന്ധുപ്പെട്ട എല്ലാ വാർത്തകളും ഈ പേജില്‍ ലഭിക്കും. കൃത്യമായ വാര്‍ത്തയാണ് പബ്ലിഷ് ചെയ്യുന്നതെന്ന് ഉറപ്പുവരുത്തുമെന്നും ട്വിറ്റര്‍ അറിയിച്ചു. ഇംഗ്ലീഷിന് പുറമെ എല്ലാ പ്രാദേശിക ഭാഷയിലും വിവരങ്ങള്‍ ലഭിക്കും. കൊവിഡുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയതും വിശ്വസനീയവുമായ വാർത്തകൾ നിങ്ങളുടെ ടൈംലൈനിൽ എത്തിക്കുന്നതിന് ഞങ്ങൾ ഇന്ത്യയിലുടനീളമുള്ള വാർത്താമാധ്യമങ്ങൾ, മാധ്യമപ്രവർത്തകർ എന്നിവരുമായി സഹകരിക്കുന്നുണ്ടെന്ന് ട്വിറ്റർ അറിയിച്ചു. മെഡിക്കൽ സേവനങ്ങൾ, ഓക്സിജൻ, മരുന്നുകൾ, ഭക്ഷണം എന്നിവ സംബന്ധിച്ചുള്ള വിവരങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭിക്കും.
aslo read:ഇന്ത്യയ്‌ക്ക് കൈത്താങ്ങായി ട്വിറ്ററും