ന്യൂഡൽഹി: സ്വകാര്യവ്യക്തികളുടെ ചിത്രങ്ങളോ വീഡിയോകളോ അവരുടെ അനുമതിയില്ലാതെ പങ്കുവയ്ക്കുന്നതിന് വിലക്കേർപ്പെടുത്തി ട്വിറ്റർ. ഇന്ത്യൻ വംശജനായ പരാഗ് അഗർവാൾ സിഇഒ ആയി ചുമതലയേറ്റ ശേഷം പരിഷ്കരിച്ച ട്വിറ്ററിന്‍റെ സ്വകാര്യത നയത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
New restrictions on Twitter: അനുമതിയില്ലാതെ വ്യക്തികളുടെ ചിത്രം ട്വീറ്റ് ചെയ്യുന്നതിന് വിലക്കേർപ്പെടുത്തി ട്വിറ്റർ - Twitter ban for tweeting photos without permission
New restrictions on Twitter: ഇന്ത്യൻ വംശജനായ പരാഗ് അഗർവാൾ ട്വിറ്റർ സിഇഒ ആയി ചുമതലയേറ്റ ശേഷം പരിഷ്കരിച്ച സ്വകാര്യത നയത്തിലാണ് അനുമതിയില്ലാതെ വ്യക്തികളുടെ ചിത്രം ട്വീറ്റ് ചെയ്യുന്നതിന് വിലക്കേർപ്പെടുത്തിയത്.
Twitter: അനുമതിയില്ലാതെ വ്യക്തികളുടെ ചിത്രം ട്വീറ്റ് ചെയ്യുന്നതിന് വിലക്കേർപ്പെടുത്തി ട്വിറ്റർ
ALSO READ:Bharat Biotech omicron: ഒമിക്രോണിനെ തടയാൻ കൊവാക്‌സിൻ? ഭാരത് ബയോടെക്ക് പഠനം തുടങ്ങി
ഒരാളുടെ ഫോൺനമ്പർ, ഇമെയിൽ ഐഡി, വിലാസം മുതലായ വ്യക്തിഗത വിവരങ്ങൾ അയാളുടെ അനുമതിയില്ലാതെ ട്വീറ്റ് ചെയ്യുന്നതിന് ഇതിനോടകം ട്വിറ്റർ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വ്യക്തികളുടെ സമ്മതമില്ലാതെയാണ് പങ്കുവച്ചതെന്ന പരാതി ലഭിച്ചാൽ അവ നീക്കം ചെയ്യും. ഇപ്പോൾ വിഷ്വൽ മീഡിയയിലേക്ക് നിയമം വ്യാപിപ്പിച്ചതായും നവംബർ 30 മുതൽ ആഗോളതലത്തിൽ നയം പ്രാബല്യത്തിൽ വന്നതായും ട്വിറ്റർ അറിയിച്ചു.
Last Updated : Dec 1, 2021, 11:53 AM IST