ന്യുഡൽഹി: ഐടി മന്ത്രി രവിശങ്കർ പ്രസാദിന്‍റെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ച് ട്വിറ്റർ.മന്ത്രിക്ക് ഒരു മണിക്കൂറോളം ട്വിറ്റർ ഉപയോഗിക്കാനായില്ല. പിന്നീട് ട്വിറ്റർ വിലക്ക് നീക്കി.
യുഎസ്‌എയുടെ ഡിജിറ്റൽ മില്ലേനിയം പകർപ്പവകാശ നിയമം ലംഘിച്ചെന്നാരോപിച്ചാണ് അക്കൗണ്ട് ബ്ലോക്ക് ചെയ്തതെന്ന് മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.ഒരു മണിക്കോറോളം കഴിഞ്ഞ് പ്രവേശന അനുമതി ലഭിച്ചപ്പോൾ മന്ത്രി തന്നെയാണ് തന്‍റെ ട്വിറ്റർ അക്കൗണ്ട് വഴി ഇക്കാര്യം അറിയിച്ചത്.