വാഷിങ്ടണ്‍: ട്വിറ്ററിന്‍റെ സ്ഥാപകരിലൊരാളും നിലവിലെ സിഇഒയുമായ ജാക്ക് ഡോഴ്‌സി സ്ഥാനമൊഴിയുന്നു. ട്വിറ്ററിലൂടെ ജാക്ക് ഡോര്‍സി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ ചീഫ് ടെക്‌നോളജി ഓഫിസറും (സിടിഒ) ഇന്ത്യന്‍ വംശജനുമായ പരാഗ് അഗര്‍വാള്‍ കമ്പനിയുടെ പുതിയ സിഇഒയാകും.
'ട്വിറ്റർ വിടാൻ തീരുമാനിച്ചു, കമ്പനി അതിന്‍റെ സ്ഥാപകരിൽ നിന്ന് മുന്നോട്ട് പോകാൻ തയ്യാറാണെന്ന് ഞാൻ വിശ്വസിക്കുന്നു,' ഡോർസി ട്വിറ്ററില്‍ പങ്കുവച്ച പ്രസ്‌താവനയില്‍ പറഞ്ഞു. 2022 വരെ ഡോഴ്സി കമ്പനിയുടെ ബോര്‍ഡ് അംഗമായി തുടരും. അമേരിക്കന്‍ പെയ്‌മെന്‍റ് കമ്പനിയായ സ്‌ക്വയറിന്‍റെ തലവനാണ് 45കാരനായ ഡോഴ്‌സി.
ജാക്ക് ഡോഴ്‌സി പടിയിറങ്ങുകയാണെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ട്വിറ്ററിന്‍റെ ഓഹരി മൂല്യം കുതിച്ചുയര്‍ന്നു. സ്ഥാപകരിലൊരാളായ ജാക്ക് ഡോഴ്‌സി സിഇഒ സ്ഥാനത്ത് തുടരുന്നതിനെതിരെ നേരത്തെ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു.
ബിസ് സ്റ്റോണ്‍, എവാന്‍ വില്ല്യംസ്, നോഹ ഗ്ലാസ്, ജാക്ക് ഡോഴ്‌സി എന്നിവര്‍ ചേര്‍ന്ന് 2006 മാര്‍ച്ച് 21നാണ് ട്വിറ്റര്‍ സ്ഥാപിക്കുന്നത്. 2007ല്‍ കമ്പനിയുടെ തലപ്പത്തെത്തിയ ഡോഴ്‌സി അടുത്ത വര്‍ഷം സ്ഥാനമൊഴിഞ്ഞു. പിന്നീട് 2005ലാണ് സിഇഒ പദവിയിലേക്ക് തിരിച്ചെത്തുന്നത്.
2011 മുതല്‍ ട്വിറ്ററിന്‍റെ ഭാഗമായ പരാഗ് അഗര്‍വാള്‍ 2017ലാണ് സിടിഒ സ്ഥാനത്തെത്തുന്നത്.