ന്യൂഡല്‍ഹി : കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുക, നഗ്നത പ്രദര്‍ശിപ്പിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന 44,661 ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്ക് നിരോധനം. ഇലോണ്‍ മസ്‌ക് ട്വിറ്ററിന്‍റെ അധികാരമേറ്റെടുത്തതിന് ശേഷം സെപ്റ്റംബര്‍ 26നും ഒക്‌ടോബര്‍ 25നും ഇടയിലാണ് ഇതുസംബന്ധിച്ച് നടപടി സ്വീകരിച്ചത്. നേരത്തെ ഓഗസ്‌റ്റ് 26 മുതല്‍ സെപ്‌റ്റംബര്‍ 25 വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ നിന്നുമുള്ള 52.141 വ്യാജ അക്കൗണ്ടുകള്‍ നിരോധിക്കപ്പെട്ടതിന് പുറമെയാണ് പുതിയ നടപടി.
ഇലോണ്‍ മസ്‌ക്, ട്വിറ്ററിന്‍റെ അധികാരം ഏറ്റെടുത്തത് മുതല്‍ വലിയ രീതിയിലുള്ള മാറ്റങ്ങളാണ് മൈക്രോബ്ലോഗിങ് സൈറ്റില്‍ സംഭവിക്കുന്നത്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ച് മുമ്പ് 4,014 അക്കൗണ്ടുകള്‍ നിരോധിച്ചിരുന്നു. 2021ലെ ഐടി നിയമങ്ങള്‍ പ്രകാരം പരാതി പരിഹാര സംവിധാനങ്ങള്‍ വഴി ഒരേസമയം ഇന്ത്യയിലെ 582 ഉപയോക്താക്കളില്‍ നിന്നും പരാതികള്‍ ലഭിച്ചുവെന്ന് ട്വിറ്ററിന്‍റെ പ്രതിമാസ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, അതില്‍ വെറും 20 യുആര്‍എല്ലുകള്‍ക്ക് (URL) എതിരെ മാത്രമേ നടപടി സ്വീകരിച്ചിട്ടുള്ളൂ.