ന്യൂഡൽഹി: പുതിയ ഐടി ചട്ടത്തിന്‍റെ അടിസ്ഥാനത്തിൽ ഇടക്കാല ചീഫ് കംപ്ലയൻസ് ഓഫിസറെ നിയമിച്ച് ട്വിറ്റർ. നിയമിച്ച ഉദ്യോഗസ്ഥന്‍റെ വിവരങ്ങൾ ഉടൻ തന്നെ ഐടി മന്ത്രാലയത്തിന് കൈമാറുമെന്നും ട്വിറ്റർ അറിയിച്ചു.
കേന്ദ്രത്തിന് വഴങ്ങി ട്വിറ്റർ; ചീഫ് കംപ്ലയൻസ് ഓഫിസറെ നിയമിച്ചു - കേന്ദ്രവും ട്വിറ്ററും
പ്ലാറ്റ്‌ഫോം ദുരുപയോഗം തടയാൻ സ്വീകരിക്കുന്ന നടപടികളെക്കുറിച്ചു വിശദീകരിക്കാൻ 18നു ഹാജരാകണമെന്നു പാർലമെന്‍റ് ഐടി സ്ഥിരം സമിതി ട്വിറ്ററിന് നിർദേശം നൽകിയിട്ടുണ്ട്.
പുതിയ ഐടി നിയമങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടികൾ നേരിടേണ്ടി വരുമെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ കഴിഞ്ഞയാഴ്‌ച ട്വിറ്ററിന് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെ ട്വിറ്റർ മുൻ നിലപാടിൽ നിന്ന് അയഞ്ഞിരുന്നു. കേന്ദ്രം അനുശാസിക്കുന്ന പുതിയ മാർഗനിർദേശങ്ങൾ പാലിക്കാൻ എല്ലാ ശ്രമങ്ങളും തുടരുകയാണെന്ന് ട്വിറ്റർ വക്‌താവ് വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ ഇന്ത്യൻ സർക്കാരിന് ഉറപ്പ് നൽകിയെന്നും ട്വിറ്റർ അറിയിച്ചിരുന്നു.
പ്ലാറ്റ്‌ഫോം ദുരുപയോഗം തടയാൻ സ്വീകരിക്കുന്ന നടപടികളെക്കുറിച്ചു വിശദീകരിക്കാൻ 18നു ഹാജരാകണമെന്നു പാർലമെന്‍റ് ഐടി സ്ഥിരം സമിതി ട്വിറ്റർ അധികൃതർക്കു നിർദേശം നൽകിയിട്ടുണ്ട്. പാർലമെന്‍റ് കോംപ്ലെക്സിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ട്വിറ്റർ പ്രതിനിധികൾ, ഐടി മന്ത്രാലയത്തിലെ ഓഫിസർമാർ, ലോക്സഭ, രാജ്യസഭ എന്നിവിടങ്ങളിൽനിന്നുള്ള ഐടി സ്ഥിരം സമിതി അംഗങ്ങൾ എന്നിവര്‍ പങ്കെടുക്കും.