ലാത്തൂര്‍ (മഹാരാഷ്ട്ര) : ഇരട്ടസഹോദരന്‍റെ രൂപസാദൃശ്യം മുതലെടുത്ത് സഹോദര ഭാര്യയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ ലാത്തൂരിലാണ് സംഭവം. 6 മാസത്തോളമാണ് ഇയാള്‍ സഹോദരന്‍റെ ഭാര്യയെ പീഡനത്തിനിരയാക്കിയത്. തന്‍റെ ഭര്‍ത്താവിന്‍റെ സഹോദരനൊപ്പമാണ് 6 മാസമായി താന്‍ കഴിഞ്ഞിരുന്നത് എന്ന് മനസിലാക്കിയ യുവതി ഭര്‍ത്താവിനോടും ഭര്‍ത്താവിന്‍റെ മാതാപിതാക്കളോടും പരാതിപ്പെട്ടു.
ഇരട്ടസഹോദരനോട് രൂപസാദൃശ്യം, സഹോദരന്‍റെ ഭാര്യയോടൊപ്പം കുടുംബജീവിതം; ഭര്‍ത്താവല്ലെന്ന് യുവതി തിരിച്ചറിഞ്ഞത് 6 മാസത്തിന് ശേഷം - ഭര്‍ത്താവല്ലെന്ന് യുവതി തിരിച്ചറിഞ്ഞത് 6 മാസത്തിന് ശേഷം
ഭര്‍ത്താവിന്‍റെ സഹോദരനൊപ്പമാണ് കഴിഞ്ഞിരുന്നത് എന്ന് മനസിലാക്കിയ യുവതി ഭര്‍ത്താവിനോടും ഭര്‍ത്താവിന്‍റെ മാതാപിതാക്കളോടും പരാതിപ്പെട്ടു. എന്നാല്‍ ഇവര്‍ കുറ്റം മറച്ചുവച്ച് യുവാവിനെ സംരക്ഷിക്കുകയായിരുന്നു.
ഇരട്ടസഹോദരനോട് രൂപസാദൃശ്യം, സഹോദരഭാര്യയോടൊപ്പം കുടുംബജീവിതം ; ഭര്‍ത്താവല്ലെന്ന് യുവതി തിരിച്ചറിഞ്ഞത് 6 മാസത്തിന് ശേഷം
എന്നാല്‍ കുറ്റം മറച്ചുവച്ച് യുവാവിനെ സംരക്ഷിക്കുകയാണിവര്‍ ചെയ്‌തത്. തുടര്‍ന്ന് യുവതി സ്വന്തം മാതാപിതാക്കളെ വിവരമറിയിക്കുകയും അവര്‍ പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു. ഇന്ത്യന്‍ ശിക്ഷ നിയമം 378, 323, 506, 24 എന്നീ വകുപ്പുകള്‍ ചുമത്തി യുവാവിനെ ശിവാജിനഗര്‍ പൊലീസ് അറസ്റ്റു ചെയ്‌തു.
Last Updated : May 21, 2022, 9:43 AM IST