ന്യൂഡല്‍ഹി : രാജ്യത്തെ 20 സര്‍വകലാശാലകള്‍ നല്‍കുന്ന ബിരുദത്തിന് അംഗീകാരമില്ലെന്ന് യുജിസി (യൂണിവേഴ്‌സിറ്റി ഗ്രാന്‍റ്സ് കമ്മിഷൻ). ഇത്തരത്തിലുള്ള എട്ട് സര്‍വകലാശാലകളാണ് ഡല്‍ഹിയിലുള്ളത്. യുജിസി നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായാണ് സര്‍വകലാശാലകള്‍ ബിരുദം വാഗ്‌ദാനം ചെയ്യുന്നതെന്നും യുജിസി വ്യക്തമാക്കി.
രാജ്യത്തെ ഇത്തരം സര്‍വകലാശാലകള്‍ നല്‍കുന്ന ബിരുദം ഉന്നത വിദ്യാഭ്യാസത്തിനോ തൊഴില്‍ ആവശ്യങ്ങള്‍ക്കോ ആവശ്യമായ അംഗീകാരം ഉള്ളവയല്ലെന്ന് യുജിസി സെക്രട്ടറി മനീഷ് ജോഷി പറഞ്ഞു. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വ്യാജ സര്‍വകലാശാലകളുടെ പട്ടിക പുറത്തിറക്കിയിട്ടുണ്ടെന്നും ഇവ നല്‍കുന്ന ബിരുദങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും മനീഷ് ജോഷി അറിയിച്ചു.
യുജിസി ലിസ്റ്റിലെ വ്യാജ സര്‍വകലാശാലകളില്‍ ചിലത് : ഡല്‍ഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ആൻഡ് ഫിസിക്കൽ ഹെൽത്ത് സയൻസസ്, ഇത് കൂടാതെ കൊമേഴ്‌സ്യൽ യൂണിവേഴ്‌സിറ്റി ലിമിറ്റഡ് ദര്യഗഞ്ച്, യുണൈറ്റഡ് നേഷൻസ് യൂണിവേഴ്‌സിറ്റി, വൊക്കേഷണൽ യൂണിവേഴ്‌സിറ്റി, എഡിആര്‍ കേന്ദ്രീകൃത ജൂറിഡിക്കൽ യൂണിവേഴ്‌സിറ്റി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് എഞ്ചിനീയറിങ്, വിശ്വകർമ ഓപ്പൺ യൂണിവേഴ്‌സിറ്റി ഫോര്‍ സെല്‍ഫ് എംപ്ലോയ്‌മെന്‍റ്, അധ്യാത്മിക് വിശ്വവിദ്യാലയം, ഉത്തര്‍പ്രദേശിലെ സര്‍വകലാശാലകളായ ഗാന്ധി ഹിന്ദി വിദ്യാപീഠം, നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് ഇലക്‌ട്രോ കോംപ്ലക്‌സ് ഹോമിയോപ്പതി, നേതാജി സുഭാഷ് ചന്ദ്രബോസ് യൂണിവേഴ്‌സിറ്റി (ഓപ്പൺ യൂണിവേഴ്‌സിറ്റി), ഭാരതീയ ശിക്ഷ പരിഷത്ത്, ആന്ധ്രപ്രദേശിലെ ബൈബിൾ ഓപ്പൺ യൂണിവേഴ്‌സിറ്റി ഓഫ് ഇന്ത്യ, പശ്ചിമ ബംഗാളിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ് മെഡിസിൻ ആൻഡ് റിസര്‍ച്ച്, മഹാരാഷ്‌ട്രയിലെ രാജ അറബിക് യൂണിവേഴ്‌സിറ്റി, പുതുച്ചേരിയിലെ ശ്രീ ബോധി അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷൻ തുടങ്ങിയ സര്‍വകലാശാലകള്‍ യുജിസിയുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
അസിസ്റ്റന്‍റ് പ്രൊഫസറാകാന്‍ പിഎച്ച്ഡി വേണ്ട :ഇന്ത്യയിലെ മികച്ച സര്‍വകലാശാകലില്‍ അസിസ്റ്റന്‍റ് പ്രൊഫസറാകാന്‍ പിഎച്ച്ഡിയും ആശ്യമില്ലെന്ന് യുജിസി ഏതാനും ദിവസം മുമ്പ് ഉത്തരവിറക്കിയിരുന്നു. ഈ തസ്‌തികയിലേക്കുള്ള നിയമനത്തിന് പിഎച്ച്ഡി നിര്‍ബന്ധമായിരുന്നു. എന്നാല്‍ പുതിയ യുജിസി ഉത്തരവ് അസിസ്റ്റന്‍റ് പ്രൊഫസറാകാന്‍ കാത്തിരിക്കുന്ന പിഎച്ച്ഡി ഇല്ലാത്തവര്‍ക്കും ഏറെ ആശ്വാസകരമാണ്. നേരത്തെ നെറ്റ്, സെറ്റ്, എസ്‌എല്‍ഇടി എന്നിവയാണ് സര്‍വലാശാലകളിലെ അസിസ്റ്റന്‍റ് പ്രൊഫസര്‍ നിയമനത്തിനുണ്ടായിരുന്ന മാനദണ്ഡങ്ങള്‍. യുജിസിയുടെ പുതിയ ഉത്തരവ് രാജ്യത്തെ മുഴുവന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാധകമാണെന്നും യുജിസി അറിയിച്ചു.
Also Read:ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപനം മാതൃഭാഷകളില്‍ ലഭ്യമാക്കല്‍ : മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ച് യുജിസി