ഭോപ്പാൽ: ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 ചീറ്റപ്പുലികളെയും വഹിച്ചുകൊണ്ടുള്ള ഇന്ത്യൻ എയർഫോഴ്‌സ് വിമാനം മധ്യപ്രദേശിലെ ഗ്വാളിയോറിൽ എത്തി. അടുത്തതായി ക്വാറന്‍റൈൻ ചുറ്റുപാടുകൾ നൽകുന്നതിനായി ഷിയോപൂർ ജില്ലയിലെ കുനോ നാഷണൽ പാർക്കിലേക്ക് (കെഎൻപി)ചീറ്റപ്പുലികളെ മാറ്റും.
ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 ചീറ്റപ്പുലികളുമായി ഐഎഎഫ് വിമാനം ഗ്വാളിയോറിൽ - Namibia cheetahs
12 ചീറ്റപ്പുലികളുമായി ഐഎഎഫ് വിമാനം ഗ്വാളിയോറിൽ എത്തി. ചീറ്റപ്പുലികളിൽ ഏഴ് ആൺ പുലികളും അഞ്ച് പെൺപുലികളും
കെഎൻപിയിലേക്ക് വരുന്ന ചീറ്റപ്പുലികളുടെ രണ്ടാമത്തെ കൂട്ടത്തിൽ ഏഴ് ആൺ പുലികളും അഞ്ച് പെൺപുലികളും ഉൾപ്പെടുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബർ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നമീബിയയിൽ നിന്നുള്ള ആദ്യ സെറ്റിലെ എട്ട് പുലികളെ പുറത്തുവിട്ടിരുന്നു. ഇന്ത്യൻ എയർഫോഴ്‌സിൻ്റെ (IAF) ) പുലികളെ വഹിച്ചുള്ള വിമാനം രാവിലെ 10 മണിയോടെ ഗ്വാളിയോർ എയർ ബേസിൽ വന്നിറങ്ങി.
ഗ്വാളിയോറിൽ നിന്ന് ഉച്ചയ്ക്ക് 12 മണിയോടെ ഐഎഎഫ് ഹെലികോപ്റ്ററിൽ പുലികളെ കെഎൻപിയിലേക്ക് കൊണ്ടുപോകും. ചീറ്റപ്പുലികളെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവും ചേർന്ന് കെഎൻപിയിലേക്ക് വിടും.