കേരളം

kerala

ETV Bharat / bharat

എല്ലാ ജീവനക്കാര്‍ക്കും കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് ടിവിഎസ് - കൊവിഡ്

മഹാമാരിയുടെ കാലത്ത് ജീവനക്കാര്‍ക്കും അവരുടെ കുടുംബത്തിനും കമ്പനി എല്ലാ വിധത്തിലുള്ള പിന്തുണയും നല്‍കുമെന്ന് എക്സിക്യൂട്ടീവ് വെെസ് പ്രസിഡന്‍റ് ഹ്യൂമന്‍ റിസോഴ്സ് ആര്‍. അനന്ദകൃഷ്ണന്‍ പറഞ്ഞു.

TVS Motor Company  vaccination  ടിവിഎസ് മോട്ടോര്‍ കമ്പനി  കൊവിഡ്  വാക്സിനേഷന്‍
എല്ലാ ജീവനക്കാര്‍ക്കും കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി

By

Published : Mar 6, 2021, 3:32 PM IST

ബെംഗളൂരു: എല്ലാ ജീവനക്കാര്‍ക്കും അവരുടെ അടുത്ത കുടുംബാംഗങ്ങള്‍ക്കും കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി. സര്‍ക്കാറിന്‍റെ മാര്‍ഗ നിര്‍ദേശമനുസരിച്ചുള്ള വാക്സിനേഷന്‍ ഡ്രെെവില്‍ 35,000 പേര്‍ നേരിട്ടും അല്ലാതെയും പങ്കാളികളാവുമെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

മഹാമാരിയുടെ കാലത്ത് ജീവനക്കാര്‍ക്കും അവരുടെ കുടുംബത്തിനും കമ്പനി എല്ലാ വിധത്തിലുള്ള പിന്തുണയും നല്‍കുമെന്ന് എക്സിക്യൂട്ടീവ് വെെസ് പ്രസിഡന്‍റ് ഹ്യൂമന്‍ റിസോഴ്സ് ആര്‍. അനന്തകൃഷ്ണന്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ അറുപത് വയസിന് മുകളിലുള്ളവര്‍ക്കും നാല്‍പ്പത്തിയഞ്ച് വയസില്‍ കൂടുതലുള്ള മറ്റ് അസുഖങ്ങളുള്ളവര്‍ക്കുമാവും വാക്സിന്‍ നല്‍കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details