കേരളം

kerala

ETV Bharat / bharat

'മകളെ മതം മാറാന്‍ നിര്‍ബന്ധിച്ചു, ഹിജാബ് ധരിക്കാന്‍ ആവശ്യപ്പെട്ടു': ഷീസാന്‍ ഖാനെതിരെ ഗുരുതര ആരോപണവുമായി തുനിഷയുടെ അമ്മ - തുനിഷയുടെ അമ്മ വനിത ശര്‍മ

നടി തുനിഷ ശര്‍മയുടെ ആത്‌മഹത്യയെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന സഹനടനും മുന്‍ സുഹൃത്തുമായ ഷീസാന്‍ ഖാനെതിരെ ആരോപണം ഉന്നയിച്ചിരിക്കുകയാണ് തുനിഷയുടെ അമ്മ വനിത ശര്‍മ. തുനിഷയെ ഇസ്‌ലാം മതം സ്വീകരിക്കാന്‍ ഷീസാന്‍ ഖാന്‍ നിര്‍ബന്ധിച്ചതായും നടിയെ മര്‍ദിച്ചതായും വനിത ശര്‍മ ആരോപിച്ചു. ഷീസാന്‍ ഖാന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് വനിതയുടെ ആരോപണം

Tunisha Sharma suicide case  serious allegations against Sheesan Khan  Tunisha Sharma  Sheesan Khan  Tunisha Sharma death  Tunisha Sharma suicide Sheesan Khan under custody  തുനിഷയുടെ അമ്മ  നടി തുനിഷ ശര്‍മ  നടി തുനിഷ ശര്‍മയുടെ ആത്‌മഹത്യ  തുനിഷയുടെ അമ്മ വനിത ശര്‍മ  ഷീസാന്‍ ഖാന്‍
ഷീസാന്‍ ഖാനെതിരെ ഗുരുതര ആരോപണവുമായി തുനിഷയുടെ അമ്മ

By

Published : Dec 30, 2022, 2:39 PM IST

മുംബൈ: ഹിന്ദി സിനിമ-സീരിയല്‍ താരം തുനിഷ ശര്‍മയുടെ ആത്‌മഹത്യയെ തുടര്‍ന്ന് അറസ്റ്റിലായ നടന്‍ ഷീസാന്‍ ഖാനെതിരെ ഗുരുതര ആരോപണങ്ങളുമായി തുനിഷയുടെ അമ്മ വനിത ശര്‍മ രംഗത്ത്. ഇസ്‌ലാം മതം സ്വീകരിക്കാനും ഹിജാബ് ധരിക്കാനും തുനിഷയെ ഷീസാന്‍ ഖാന്‍ നിര്‍ബന്ധിച്ചിരുന്നതായാണ് അമ്മ വനിത ശര്‍മയുടെ വെളിപ്പെടുത്തല്‍. നടന്‍ സെറ്റില്‍ വച്ച് മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്നും വനിത ശര്‍മ ആരോപിച്ചു. കൂടാതെ ഷീസാന്‍ തുനിഷയെ മര്‍ദിച്ചതായും അവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

'ഷീസാനെ ശിക്ഷിക്കുന്നതു വരെ എനിക്ക് വിശ്രമമില്ല. അവനെതിരെ കര്‍ശന നടപടി വേണം', വനിത ശര്‍മ പറഞ്ഞു. തുനിഷ ആത്‌മഹത്യ ചെയ്‌ത സമയത്ത് ആംബുലന്‍ വിളിച്ച് വരുത്തുന്നത് ഷീസാന്‍ വൈകിപ്പിച്ചു എന്നും അതിനാല്‍ കൊലപാതക കുറ്റമാണ് നടന്‍ ചെയ്‌തതെന്നുമാണ് നടിയുടെ അമ്മ പറഞ്ഞത്. തന്‍റെ മകള്‍ക്ക് മാനസികമായ രോഗമില്ലായിരുന്നു എന്നും അവര്‍ വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി.

ഷീസാന്‍ ഖാന്‍റെ കസ്റ്റഡി കാലാവധി ഇന്ന് വരെയാണ്. ശ്രദ്ധ വാക്കര്‍ കൊലപാതകം തുനിഷയുമായുള്ള തന്‍റെ ബന്ധത്തില്‍ വിള്ളല്‍ വീഴ്‌ത്തിയെന്നും ഇരുവരും രണ്ട് മതവിഭാഗങ്ങളില്‍ പെട്ടവരായതും പ്രയവ്യത്യാസവും ബന്ധം വേര്‍പെടുത്താന്‍ കാരണമെന്നും ഷീസാന്‍ ഖാന്‍ നേരത്തെ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇരുവരും തമ്മിലുള്ള വാട്‌സ്‌ആപ്പ് ചാറ്റുകളും സംഭാൺണങ്ങളും പൊലീസ് പരിശോധിച്ച് വരികയാണ്. ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ചാറ്റുകള്‍ വീണ്ടെടുത്തതായി പൊലീസ് അറിയിച്ചു. തുനിഷയും ഷീസാന്‍ ഖാനും വേര്‍പിരിഞ്ഞതിനുള്ള യഥാര്‍ഥ കാരണം അറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.

അതേസമയം ഷീസാനും പുതിയ പെണ്‍സുഹൃത്തുമായി നടത്തിയ സംഭാഷണങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമവും നടക്കുകയാണ്. ഡിലീറ്റ് ചെയ്‌ത ഈ ചാറ്റുകളുടെ കാര്യത്തില്‍ ഷീസാനെ പൊലീസ് ചോദ്യം ചെയ്യും. ഡിസംബർ 24 നാണ് ആലിബാബ-ദസ്‌താൻ-ഇ-കാബൂൾ താരം തുനിഷ ശര്‍മയെ ടിവി ഷോയുടെ സെറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഡിസംബര്‍ 25 തന്നെ സഹനടനും മുന്‍ സുഹൃത്തുമായ ഷീസാന്‍ ഖാന്‍ ആത്‌മഹത്യ പ്രേരണ കുറ്റത്തിന് അറസ്റ്റിലാകുകയും ചെയ്‌തു. മാസങ്ങള്‍ക്ക് മുമ്പ് തുനിഷ വിഷാദ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ABOUT THE AUTHOR

...view details