തുമകുരു (കര്‍ണാടക): തുമകുരുവിലെ വൈറല്‍ തത്ത റുസ്‌തുമയും ഇണയും ഇനി കഴിയുക ഗുജറാത്തിലെ സർദാർ വല്ലഭായ് പട്ടേൽ സുവോളജിക്കൽ പാർക്കില്‍. തത്തകളുടെ ഉടമയായ അര്‍ജുന്‍ ഇവയെ സുവോളജിക്കൽ പാർക്കിന് കൈമാറി. തത്തയെ സുവോളജിക്കൽ പാർക്കിന് കൈമാറുമെന്ന് നേരത്തെ അര്‍ജുന്‍ പറഞ്ഞിരുന്നു.
ആഫ്രിക്കന്‍ ഗ്രേ ഇനത്തില്‍ പെട്ട റുസ്‌തുമ എന്ന തത്ത, കാണാതായതിനെ തുടര്‍ന്ന് വൈറല്‍ ആയിരുന്നു. ജൂലൈ 16നാണ് തുമകുരു ജയനഗർ സ്വദേശിയായ അർജുന്‍റെ പ്രിയപ്പെട്ട വളര്‍ത്തു തത്തയെ കാണാതായത്. തന്‍റെ തത്തയെ കണ്ടെത്തി നല്‍കുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികം നല്‍കുമെന്ന് അര്‍ജുന്‍ പ്രഖ്യാപിച്ചിരുന്നു.