കേരളം

kerala

ETV Bharat / bharat

TS Krishnamurthy On One Nation One Poll: 'ഒറ്റത്തെരഞ്ഞെടുപ്പ് അഭികാമ്യം, പക്ഷേ പ്രായോഗികമായി ഏറെ ബുദ്ധിമുട്ടുണ്ട് : ടിഎസ് കൃഷ്‌ണമൂർത്തി

Former CEC TS Krishnamurthy on One Nation One Poll: ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്നതിന്‍റെ സാധ്യതകളും ബുദ്ധിമുട്ടുകളും പങ്കുവച്ച് മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ

TS Krishnamurthy  TS Krishnamurthy on One Nation One Poll  One Nation One Poll  Former CEC TS Krishnamurthy  Former Chief Election Commissioner  Chief Election Commissioner  Assembly Elections  Loksabha  Election Expenditure  One Nation One Poll is desirable  ഒരേസമയത്തുള്ള തെരഞ്ഞെടുപ്പുകള്‍  തെരഞ്ഞെടുപ്പുകള്‍  തെരഞ്ഞെടുപ്പ്  ടിഎസ് കൃഷ്‌ണമൂർത്തി  മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ  മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ
TS Krishnamurthy on One Nation One Poll

By ETV Bharat Kerala Team

Published : Sep 1, 2023, 4:31 PM IST

Updated : Sep 1, 2023, 6:30 PM IST

ബെംഗളൂരു : ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് (One Nation One Poll) എന്ന ആശയത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ അതിന്‍റെ സാധ്യതകളും ബുദ്ധിമുട്ടുകളും പങ്കുവച്ച് മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ (Former Chief Election Commissioner) ടിഎസ് കൃഷ്‌ണമൂർത്തി ( TS Krishnamurthy). ലോക്‌സഭ (Loksabha), സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ (Assembly Elections) എന്നിവ ഒരേസമയം നടത്തുന്നത് അഭികാമ്യമാണെന്നും ഇതിന് ചെലവുകള്‍ (Election Expenditure) കുറയ്‌ക്കുന്നതുള്‍പ്പടെയുള്ള നിരവധി ഗുണങ്ങളുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. എന്നാല്‍ ഇത് നടപ്പാക്കുന്നത് പ്രായോഗികമായി ബുദ്ധിമുട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഗുണങ്ങള്‍ എണ്ണിപ്പറഞ്ഞ് : ഒരേസമയത്തുള്ള തെരഞ്ഞെടുപ്പുകള്‍ കൊണ്ട് ധാരാളം ഗുണങ്ങളുണ്ട്. അതായത് പ്രചാരണമുള്‍പ്പടെയുള്ള കാര്യങ്ങളില്‍ നിങ്ങള്‍ക്ക് സമയം പാഴാകില്ല. തെരഞ്ഞെടുപ്പ് ചെലവുകളും കുറയും. ധാരാളം സമയവും പണവും ലാഭിക്കാം എന്നതുകൊണ്ടുതന്നെ ഒരുമിച്ചുള്ള തെരഞ്ഞെടുപ്പുകള്‍ വളരെ നല്ലതാണെന്ന് ടിഎസ് കൃഷ്‌ണമൂർത്തി പറഞ്ഞു.

മുമ്പ് ചില സംസ്ഥാനങ്ങളില്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനൊപ്പം സംസ്ഥാന തെരഞ്ഞെടുപ്പുകളും നടന്നിരുന്നുവെങ്കിലും ജനങ്ങള്‍ വ്യത്യസ്‌തമായാണ് വോട്ട് ചെയ്‌തിരുന്നത്, തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടന്നാലും വോട്ടര്‍മാരുടെ സമീപനം വെവ്വേറെയായിരിക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതും പരിഗണിക്കേണ്ടതുണ്ട് : ഒരുമിച്ചുള്ള തെരഞ്ഞെടുപ്പുകളിലെ പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ച് പ്രതികരിക്കാനും അദ്ദേഹം മറന്നില്ല. ഒരേസമയത്ത് തെരഞ്ഞെടുപ്പ് നടത്തുക എന്നത് സൈദ്ധാന്തികമായി വളരെ ആകര്‍ഷകമാണ്. എന്നാല്‍ അതിന് പ്രായോഗികമായ ഒരുപാട് വെല്ലുവിളികള്‍ നേരിടേണ്ടതായുണ്ട്. അതുകൊണ്ടുതന്നെ ഇത്തരത്തില്‍ ഒന്ന് കൊണ്ടുവരാന്‍ കഴിയുമെങ്കില്‍ അത് അഭികാമ്യമാണെന്നും, പക്ഷേ അത് അത്ര എളുപ്പമാവില്ലെന്നും മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ അഭിപ്രായപ്പെട്ടു.

ഇത്തരത്തില്‍ ഒരേസമയത്തുള്ള തെരഞ്ഞെടുപ്പ് എന്ന കാര്യത്തില്‍ അഭിപ്രായ ഐക്യം കണ്ടെത്തല്‍ വെല്ലുവിളിയാകുമോ എന്ന ചോദ്യത്തിന്, തീര്‍ച്ചയായും അങ്ങനെയായിരിക്കുമെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതെല്ലാം പരീക്ഷിക്കാവുന്നത് :ഒരു വർഷത്തിനുള്ളിൽ നടക്കാനിരിക്കുന്ന എല്ലാ സംസ്ഥാന തെരഞ്ഞെടുപ്പുകളെയും ഒരുമിപ്പിക്കാം എന്ന അർഥത്തിലാണ് തെരഞ്ഞെടുപ്പുകളെങ്കില്‍ അത് തീർച്ചയായും സാധ്യമാണ്. ഒരു വർഷത്തിനുള്ളിൽ വളരെയധികം തെരഞ്ഞെടുപ്പുകൾ നടത്തുന്നതിന്‍റെ ടെൻഷനെങ്കിലും ഇത് കുറയ്ക്കും.

മാത്രമല്ല ഒരേസമയം തെരഞ്ഞെടുപ്പിലേക്ക് പോകുന്നതിനുള്ള ആദ്യ ഘട്ടമായി ഇതിനെ വിലയിരുത്താമെന്നും ടിഎസ് കൃഷ്‌ണമൂർത്തി പറഞ്ഞു. മാത്രമല്ല മൂന്നോ നാലോ ഘട്ടമായി തെരഞ്ഞെടുപ്പ് നടത്തുന്നതിന് പകരം അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലൊഴികെ ഒറ്റ ദിവസം തെരഞ്ഞെടുപ്പ് നടത്തുന്നതും നല്ലതാണെന്നും അദ്ദേഹം വ്യക്തമാക്കി.

കടമ്പകള്‍ ഏറെയുണ്ട് : എന്നാല്‍ ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നതിലേക്ക് വരാന്‍ ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഭരണഘടന ഭേദഗതിയാണെന്നും മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷനറായ ടിഎസ് കൃഷ്‌ണമൂർത്തി അഭിപ്രായപ്പെട്ടു. നിലവില്‍ ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് ഭരണപരമായ പ്രശ്‌നങ്ങളുണ്ട്. മാത്രമല്ല ധാരാളം സാമ്പത്തിക ചെലവുകളും ആവശ്യമായ സായുധ സേനയും തെരഞ്ഞെടുപ്പ് നടത്താനാവശ്യമായ മനുഷ്യാധ്വാനവും ആവശ്യമാണ്.

എന്നാൽ ഇവയെല്ലാം മറികടക്കാൻ കഴിയുന്ന പ്രശ്‌നങ്ങളാണ്. ഇവിടെ ഭരണഘടനാപരമായ പ്രശ്‌നമാണ് പ്രധാന വെല്ലുവിളി. അത് ചര്‍ച്ച ചെയ്യപ്പെടുകയും വേഗത്തിൽ നടപ്പിലാക്കുകയും ചെയ്‌തില്ലെങ്കിൽ, ഇതിനെല്ലാം കുറച്ചുകൂടി സമയമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം ഇത് സംബന്ധിച്ചുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ മുന്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്‍റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഒരു കമ്മിറ്റി രൂപീരിക്കുന്നതിനെക്കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോള്‍, അവര്‍ അത് പരിഗണിച്ച് സാധ്യതകള്‍ പരിശോധിക്കുന്നതാണ് നല്ലതെന്നും ടിഎസ് കൃഷ്‌ണമൂർത്തി പ്രതികരിച്ചതായി അദ്ദേഹത്തെ ഉദ്ദരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്‌തു.

Last Updated : Sep 1, 2023, 6:30 PM IST

ABOUT THE AUTHOR

...view details