സരംഗഡ് ബിലായ്‌ഗഡ് (ഛത്തീസ്‌ഗഡ്): കൊലപാതകത്തിന് ശേഷം തലയില്ലാത്ത മൃതദേഹം ട്രക്കില്‍ കയറ്റി കൊണ്ടു പോയ ഡ്രൈവര്‍ അറസ്റ്റില്‍. ഗഗോറിയ സ്വദേശിയായ ഉമ ശങ്കര്‍ സാഹുവാണ് അറസ്റ്റിലായത്. തിങ്കളാഴ്‌ച രാത്രിയാണ് കേസിനാസ്‌പദമായ സംഭവം.
മരിച്ചത് ആരാണെന്ന് തിരിച്ചറിയാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഗഗോറിയ സ്വദേശിയായ ഉമാശങ്കര്‍ സാഹു ജോലിയുമായി ബന്ധപ്പെട്ട് സിന്‍സിവ എന്ന സ്ഥലത്താണ് താമസിക്കുന്നത്. തിങ്കളാഴ്‌ച രാത്രി കൊലപാതകത്തിന് ശേഷം തലയില്ലാത്ത മൃതദേഹം ട്രക്കില്‍ കയറ്റി ഇയാള്‍ സ്വന്തം വീട്ടിലെത്തി.
തലയില്ലാത്ത മൃതദേഹവുമായി ഇയാള്‍ അഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധികളിലൂടെ കടന്ന് പോയെങ്കിലും സംഭവം ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. വീട്ടിലെത്തിയ ഇയാള്‍ മുറ്റത്ത് ട്രക്ക് പാര്‍ക്ക് ചെയ്‌ത് കിടന്നുറങ്ങുകയും ചൊവ്വാഴ്‌ച രാവിലെ വീണ്ടും യാത്ര തുടരുകയും ചെയ്‌തു. എന്നാല്‍ യാത്രക്കിടെ നാട്ടുകാരാണ് ട്രക്കില്‍ തലയില്ലാത്ത മൃതദേഹം കണ്ടത്. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു. വിവരമറിഞ്ഞ പൊലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്‌തു.
സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇയാള്‍ക്കെതിരെ നേരത്തെയും നിരവധി പൊലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്. റായ്‌ഗഡില്‍ പരശുരാമ ജയന്തി ആഘോഷത്തിനിടെ ഇയാള്‍ ഒരാളെ വാളുകൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് കൊലപാതകം നടത്തിയത്.
പെരുകുന്ന ക്രൂര കൊലപാതകങ്ങള്‍ : ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ കൊലപാതകങ്ങള്‍ അധികരിച്ച് കൊണ്ടിരിക്കുകയാണ്. ക്രൂര കൊലപാതകങ്ങള്‍ക്ക് ശേഷം അവയവങ്ങള്‍ വിച്ഛേദിക്കപ്പെടുന്നതും നിരവധിയായി അടുത്തിടെ കാണുന്നുണ്ട്.