ഭോപ്പാൽ:എട്ട് കോടി വിലമതിക്കുന്ന 2.40 ലക്ഷം ഡോസ് കൊവാക്‌സിനുമായി പഞ്ചാബിലേക്ക് പോയ ട്രക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഹൈദരാബാദിൽ നിന്ന് പഞ്ചാബിലേക്ക് വാക്‌സിൻ കൊണ്ട് പോകുകയായിരുന്ന തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള ട്രക്ക് കരേലി പ്രദേശത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു എന്ന് നർസിംഗ്‌പൂർ പൊലീസ് സൂപ്രണ്ട് വിപുൽ ശ്രീവാസ്തവ പറഞ്ഞു.
ALSO READ:രാജ്യത്ത് പ്രതിവർഷം 850 ദശലക്ഷം ഡോസ് സ്പുട്നിക് V വാക്‌സിൻ നിർമിക്കാൻ അനുമതി
വാക്‌സിൻ നിർമാതാക്കളായ ഭാരത് ബയോടെക്കിന്‍റെ ലോഗോ അടങ്ങിയ ഒരു ട്രക്ക് ജില്ലാ ആസ്ഥാനത്ത് നിന്ന് 16 കിലോമീറ്റർ അകലെ കരേലി ബസ് സ്റ്റാൻഡിന് സമീപം നിർത്തിയിട്ടിരിക്കുകയാണെന്ന വിവരത്തെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. ഗുഡ്‌ഗാവിലെ ട്രാൻസ്പോർട്ട് കമ്പനിയായ ടിസിഐയുമായി ബന്ധപ്പെടുകയും ഡ്രൈവറില്ലാ ട്രക്കിനെക്കുറിച്ച് അവരെ അറിയിക്കുകയും ചെയ്തു.