ജിഎച്ച്എംസി മേയര്‍ തെരഞ്ഞെടുപ്പില്‍ മേയറും ഡെപ്യൂട്ടി മേയറും ടിആര്‍എസില്‍ നിന്ന് - GHMC
ജിഎച്ച്എംസി മേയറായി ടിആര്‍എസില്‍ നിന്നുള്ള ഗഡ്‌വാല വിജയലക്ഷ്‌മിയും ഡെപ്യൂട്ടി മേയറായി മോതെ ശ്രീലതയും തെരഞ്ഞെടുക്കപ്പെട്ടു.
ഹൈദരാബാദ്: ഗ്രെയ്‌റ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങള്‍ കരസ്ഥമാക്കി ടിആര്‍എസ്. ജിഎച്ച്എംസി മേയറായി ഗഡ്‌വാല വിജയലക്ഷ്‌മി തെരഞ്ഞെടുക്കപ്പെട്ടു. മോതെ ശ്രീലത ഡെപ്യൂട്ടി മേയറായും തെരഞ്ഞെടുക്കപ്പെട്ടു. ബഞ്ചാര ഹില്‍സ് ഡിവിഷനില്‍ നിന്നാണ് ടിആര്‍എസ് സ്ഥാനാര്‍ഥി ഗഡ്‌വാല വിജയലക്ഷ്‌മി തെരഞ്ഞെടുക്കപ്പെട്ടത്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും രാജ്യസഭാംഗവുമാണ് ഗഡ്‌വാല വിജയലക്ഷ്‌മിയുടെ പിതാവ് കേശവ റെഡ്‌ഢി. തര്‍നക ഡിവിഷനില്‍ നിന്നാണ് ഡെപ്യൂട്ടി മേയറുടെ വിജയം. തെരഞ്ഞെടുപ്പില്‍ ടിആര്‍എസിന് എഐഎംഐഎം പാര്‍ട്ടി പിന്തുണ പ്രഖ്യാപിച്ചിരുന്നു.