ഹൈദരാബാദ്:ഡിസംബർ എട്ടിന് കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് പൂർണ പിന്തുണ നൽകുമെന്ന് തെലങ്കാന രാഷ്ട്ര സമിതി. തെലങ്കാന മുഖ്യമന്ത്രിയും ടി.ആർ.എസ് പ്രസിഡന്റുമായ കെ. ചന്ദ്രശേഖർ റാവുവാണ് കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ നടത്തുന്ന ഭാരത് ബന്ദിൽ നേരിട്ട് പങ്കെടുക്കുമെന്ന് പറഞ്ഞ് രംഗത്തെത്തിയത്.
ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് ടി.ആർ.എസ് - ഭാരത് ബന്ദിന് ടി.ആർ.എസ് പിന്തുണ
കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെയുള്ള പോരാട്ടത്തിന് കർഷക സംഘടനകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ടി.ആർ.എസ് രംഗത്തെത്തിയത്.
കർഷകരെ ന്യായീകരിച്ചുകൊണ്ട് കേന്ദ്രം കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്കെതിരെ നീതിക്കായി പോരാടുകയാണ് കർഷകരെന്ന് കെസിആർ പറഞ്ഞു. കർഷകരുടെ താൽപ്പര്യങ്ങൾക്ക് ഹാനികരമായേക്കാമെന്നതിനാൽ പാർലമെന്റിൽ ടിആർഎസ് ഈ നിയമങ്ങളെ എതിർത്തിരുന്നുവെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
പുതിയ കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതുവരെ പോരാട്ടം തുടരേണ്ടതുണ്ടെന്നും ഭാരത് ബന്ദിന്റെ വിജയത്തിനായി ടിആർഎസ് പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു. കർഷകർക്കൊപ്പം നിലകൊള്ളണമെന്ന് മുഖ്യമന്ത്രി കെസിആർ തെലങ്കാന ജനങ്ങളോട് അഭ്യർഥിക്കുകയും ചെയ്തു.