കേരളം

kerala

ETV Bharat / bharat

തെലങ്കാനയിൽ നാലംഗ കുടുംബത്തിന്‍റെ ആത്മഹത്യ; എംഎൽഎയുടെ മകൻ അറസ്റ്റിൽ

വനമ രാഘവയെപ്പോലെയുള്ളവർ കാരണം നിരവധി കുടുംബങ്ങളാണ് നശിക്കുന്നത്. ഇവരുടെ ശല്യം കാരണം കുടുംബങ്ങൾക്ക് സ്വസ്ഥമായി ജീവിക്കാൻ സാധിക്കുന്നില്ല. ഇങ്ങനെയുള്ളവരെ രാഷ്‌ട്രീയപ്രവർത്തകരാകാൻ അനുവദിക്കരുതെന്നും ആത്മഹത്യ കുറിപ്പിൽ എം. നാഗ രാമകൃഷ്‌ണ പറയുന്നു.

വ്യവസായിയും കുടുംബവും ആത്മഹത്യ ചെയ്‌തു  നാലംഗ കുടുംബത്തിന്‍റെ ആത്മഹത്യ  തെലങ്കാന ടിആർഎസ് എംഎൽഎയുടെ മകൻ അറസ്റ്റിൽ  വനമ രാഘവ അറസ്റ്റിലായി  RAMAKRISHNA FAMILY SUICIDE CASE  RAMAKRISHNA FAMILY SUICIDE updates  TRS MLAS SON VANAMA RAGHAVA ARRESTED
തെലങ്കാനയിൽ നാലംഗ കുടുംബത്തിന്‍റെ ആത്മഹത്യ; എംഎൽഎയുടെ മകൻ അറസ്റ്റിൽ

By

Published : Jan 7, 2022, 1:14 PM IST

തെലങ്കാന/ഭദ്രാദ്രി-കോതഗുഡെം: ഹൈദരാബാദിൽ നാലംഗ കുടുംബം ആത്മഹത്യ ചെയ്‌ത സംഭവത്തിൽ എംഎൽഎയുടെ മകൻ അറസ്റ്റിൽ. ടിആർഎസ് എംഎൽഎ വനമ വെങ്കിടേശ്വര റാവുവിന്‍റെ മകൻ വനമ രാഘവയാണ് അറസ്റ്റിലായത്. എംഎൽഎ സ്വമേധയാ മകനെ പൊലീസിന് മുമ്പിൽ ഹാജരാക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

മകന് നേരെയുണ്ടായ ആരോപണങ്ങൾ വേദനാജനകമാണെന്നും കേസ് അന്വേഷണം പൂർത്തിയാകുന്നതുവരെ പൊലീസ് അന്വേഷണത്തോട് സഹകരിക്കുമെന്നും എംഎൽഎ വിഷയത്തിൽ പ്രതികരിച്ചു. ഐപിസി സെഷൻ 302, 306, 307 എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസ്‌ രജിസ്റ്റർ ചെയ്‌തത്.

നാലംഗ കുടുംബത്തിന്‍റെ ആത്മഹത്യ

ഭദ്രാദ്രി-കോതഗുഡെം ജില്ലയിലെ പലോഞ്ച നഗരത്തിൽ തിങ്കളാഴ്‌ചയാണ് (ജനുവരി 2 പുലർച്ചെ) നാടിനെ നടുക്കിയ സംഭവം നടന്നത്. ഉറങ്ങിക്കിടന്ന രണ്ട് പെൺമക്കളുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ശേഷം ദമ്പതികൾ ആത്മഹത്യ ചെയ്യുകയായിരുന്നു. വ്യവസായി എം. നാഗ രാമകൃഷ്‌ണ, ഭാര്യ ശ്രീ ലക്ഷ്‌മി, മക്കളായ സാഹിത്യ, സഹിതി എന്നിവരാണ് മരിച്ചത്.

ദമ്പതികളും മകൾ സാഹിത്യയും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. രണ്ടാമത്തെ മകൾക്ക് 80 ശതമാനം പൊള്ളലേറ്റ് ചികിത്സയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

ആത്മഹത്യ കുറിപ്പിൽ എംഎൽഎയുടെ മകനും

വനമ രാഘവയെപ്പോലെയുള്ളവർ കാരണം നിരവധി കുടുംബങ്ങളാണ് നശിക്കുന്നത്. ഇവരുടെ ശല്യം കാരണം കുടുംബങ്ങൾക്ക് സ്വസ്ഥമായി ജീവിക്കാൻ സാധിക്കുന്നില്ല. ഇങ്ങനെയുള്ളവരെ രാഷ്‌ട്രീയപ്രവർത്തകരാകാൻ അനുവദിക്കരുതെന്നും ആത്മഹത്യ കുറിപ്പിൽ എം. നാഗ രാമകൃഷ്‌ണ പറയുന്നു. കുടുംബവുമായി സ്വത്ത് തർക്കമുണ്ടായിരുന്നുവെന്നും അമ്മ, സഹോദരി, വനമ വെങ്കിടേശ്വര റാവുവിന്‍റെ മകൻ എന്നിവരാണ് ആത്മഹത്യക്ക് ഉത്തരവാദികളെന്നും കുറിപ്പിൽ പറയുന്നു.

വനമ രാഘവ പണം ആവശ്യപ്പെട്ടിരുന്നാലും സ്വത്ത് ആവശ്യപ്പെട്ടാലും നൽകുമായിരുന്നുവെന്നും എന്നാൽ തന്‍റെ ഭാര്യയെ നൽകാനാണ് വനമ രാഘവ പറഞ്ഞതെന്നും കുറിപ്പിൽ പറയുന്നു. എംഎൽഎയുടെ മകനും തന്‍റെ സഹോദരിയുമായും ബന്ധമുണ്ടെന്നും കത്തിൽ ആരോപിക്കുന്നു.

മരണത്തിന് മുമ്പ് റെക്കോർഡ് ചെയ്‌ത സെൽഫി വീഡിയോ പ്രചരിക്കുന്നു

നാഗ രാമകൃഷ്‌ണ മീ സേവ കേന്ദ്രം നടത്തി വരികയായിരുന്നു. അടുത്തിടെയാണ് അദ്ദേഹം സെന്‍റർ മറ്റൊരു പാർട്ടിക്ക് ലീസിന് നൽകിയത്. അതിന് ശേഷം രണ്ട് ദിവസം മുമ്പാണ് അദ്ദേഹം നാട്ടിലേക്ക് മടക്കിയതെന്ന് എസിപി രോഹിത് രാജ്‌ പറഞ്ഞു.

മരണത്തിന് മുമ്പേ നാഗ രാമകൃഷ്‌ണ റെക്കോർഡ് ചെയ്‌ത് സെൽഫി വീഡിയോ വ്യാഴാഴ്‌ച സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തീയുടെ പിടിയിലായ രണ്ടാമത്തെ മകളാണ് വാതിൽ തുറന്നതെന്നും അയൽവാസികൾ വരാത്തതിനെ തുടർന്ന് കുഞ്ഞിന്‍റെ ദേഹത്ത് താൻ സ്വയമാണ് വെള്ളമൊഴിച്ച് തീയണക്കാൻ ശ്രമിച്ചെന്നും രാമകൃഷ്‌ണയുടെ അമ്മ പൊലീസിനോട് പറഞ്ഞു.

ALSO READ:നീതു എത്തിയത് ഡോക്ടറുടെ വേഷത്തിൽ, സംശയം തോന്നിയില്ലെന്ന് അശ്വതിയുടെ മാതാവ് ഉഷ

ABOUT THE AUTHOR

...view details