ഹൈദരാബാദ്: തെരഞ്ഞെടുപ്പ് പോരാട്ടം കടുക്കുമ്പോൾ ഭരണപക്ഷത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി. ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ (ജിഎച്ച്എംസി) തെലങ്കാന രാഷ്ട്ര സമിതി സർക്കാർ വീഴുമെന്ന് തെലങ്കാന ബിജെപി പ്രസിഡന്‍റ് ബണ്ടി സഞ്ജയ് കുമാർ. ഭോലക്‌പൂരിൽ നടന്ന റാലിയിൽ പൊതുജനങ്ങളെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു സഞ്ജയ്.
ജിഎച്ച്എംസി തെരഞ്ഞെടുപ്പിൽ ടിആർഎസ് സർക്കാർ വീഴുമെന്ന് ബിജെപി - election news
ഡിസംബർ ഒന്നിന് നടക്കുന്ന തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഡിസംബർ നാലിനാണ് നടക്കുന്നത്.
ഈ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുന്നതോടെ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു തന്‍റെ ഫാം ഹൗസിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. ഡിസംബർ ഒന്നിന് നടക്കുന്ന തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഡിസംബർ നാലിന് നടക്കും. ടിആർഎസും എഐഐഎം ഉം ബിജെപിയുമായുള്ള ത്രികോണ മത്സരത്തിന്‍റെ ഭാഗമായി നിരവധി ദേശീയ നേതാക്കളാണ് ഹൈദരാബാദിലേക്കെത്തുന്നത്.
വെള്ളിയാഴ്‌ച ഹൈദരാബാദിൽ റോഡ്ഷോ നടത്തിയ ബിജെപി ദേശീയ പ്രസിഡന്‍റ് ജെ. പി.നദ്ദ പ്രതിപക്ഷ പാർട്ടികളെ ആക്ഷേപിച്ചു കൊണ്ട് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ തെരുവ് തെരഞ്ഞെടുപ്പ് എന്നാണ് വിശേഷിപ്പിച്ചത്.