ദമോ(മധ്യപ്രദേശ്):ദാമോയിൽ കീടനാശിനി കുടിച്ച് കർഷകൻ ആത്മഹത്യ ചെയ്തു. ചിലൗദ് ഗ്രാമത്തിലുള്ള ബെദിലാൽ അഹിർവാർ (55) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി കീടനാശിനി കുടിച്ച ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
വിളകൾ കത്തിനശിച്ചതിൽ മനംനൊന്ത് കർഷകൻ ആത്മഹത്യ ചെയ്തു - ആത്മഹത്യ
ചിലൗദ് ഗ്രാമത്തിലുള്ള ബെദിലാൽ അഹിർവാർ (55) ആണ് മരിച്ചത്
![വിളകൾ കത്തിനശിച്ചതിൽ മനംനൊന്ത് കർഷകൻ ആത്മഹത്യ ചെയ്തു Troubled by burning of standing crop of wheat MP farmer kills self farmer suicide Madhya Pradesh വിളകൾ കത്തിനശിച്ചതിൽ മനംനൊന്ത് കർഷകൻ ആത്മഹത്യ ചെയ്തു മധ്യപ്രദേശ് ആത്മഹത്യ കർഷക ആത്മഹത്യ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11248230-456-11248230-1617340659855.jpg)
ഷോർട്ട് സർക്യൂട്ട് മൂലമുണ്ടായ തീപിടിത്തത്തിൽ അഹിർവാറിന്‍റെ ഒരു ഏക്കറിൽ നില്ക്കുന്ന ഗോതമ്പ് വിളകൾ കത്തിനശിച്ചതിനെതുടർന്നാണ് ഇയാൾ ജീവനൊടുക്കിയതെന്ന് കുടുംബാംഗമായ പപ്പു അഹിർവാർ പറഞ്ഞു. ദുരിതമനുഭവിക്കുന്ന കർഷകർക്ക് ഉടൻ നഷ്ടപരിഹാരം നൽകുമെന്ന് ഗ്രാമം സന്ദർശിച്ച പത്താരിയയിൽ നിന്നുള്ള ബഹുജൻ സമാജ് പാർട്ടി എംഎൽഎ റാംബായ് സിങ് അറിയിച്ചു. കേന്ദ്ര കാർഷിക മന്ത്രിയോടും ജില്ലാ കളക്ടറോടും താന്‍ ഈ വിഷയം സംസാരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ നാല് ദിവസങ്ങളിൽ ജില്ലയിലുടനീളമുള്ള ഗ്രാമങ്ങളിൽ ഗോതമ്പ് വിളകൾക്ക് തീപിടിച്ചതായി നിരവധി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.